Quantcast

സസ്‌പെൻഷൻ നേരിടേണ്ടിവരും; ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ

ജനുവരിയിൽ നടക്കുന്ന ഫുട്‌ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ

MediaOne Logo

Web Desk

  • Published:

    25 Dec 2023 10:08 AM GMT

സസ്‌പെൻഷൻ നേരിടേണ്ടിവരും; ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ
X

സൂറിച്ച്: ഫുട്‌ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ രംഗത്ത്. ജനുവരിയിൽ നടക്കുന്ന ഫുട്‌ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഇത് ലംഘിച്ചാൽ ബ്രസീൽ ദേശീയ ടീമിനും ക്ലബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഫിഫ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബ്രസീൽ ഫുട്ബോൾ പ്രസിഡന്റിനെ നേരത്തെ പുറത്താക്കിയിരുന്നു.

റിയോ ഡി ജനീറോ കോടതിയാണ് നടപടി സ്വീകരിച്ചത്. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും നിയോഗിക്കുകയും ചെയ്തു. ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്‌ബോൾ ബോഡിയിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽ പാടില്ലെന്നാണ് നിയമം.

ഏറ്റവും കൂടുതൽ ലോക കിരീടം നേടിയ ടീമാണ് ബ്രസീൽ. 1958,62.70,1994,2002ലാണ് രാജ്യം കപ്പുയർത്തിയത്. നിലവിൽ ലോക റാങ്കിങിൽ അഞ്ചാംസ്ഥാനത്താണ്. അർജന്റീന ഒന്നാമതും ഫ്രാൻസ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും നിൽക്കുന്നു.

TAGS :

Next Story