Quantcast

ഡബിളടച്ച് അരങ്ങേറ്റക്കാരൻ ബലോഗൺ; ലോകകപ്പിൽ ജയത്തോടെ തുടങ്ങി അമേരിക്ക

ഒന്നിനെതിരെ നാല് ഗോളുകൾക്ക് പാരഗ്വേയെയാണ് തോൽപ്പിച്ചത്.

MediaOne Logo

Sports Desk

  • Published:

    13 Jun 2026 9:02 AM IST

Balogun scores double on debut; USA starts World Cup with victory over Paraguay
X

ലോസ്ഏഞ്ചൽസ്: ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കക്ക് സ്വപ്‌ന തുടക്കം. ഒന്നിനെതിരെ നാല് ഗോളുകൾക്ക്(4-1) പരാഗ്വേയെയാണ് തോൽപ്പിച്ചത്. ലോസ് ആഞ്ചൽസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അമേരിക്കക്കായി അരങ്ങേറ്റക്കാരൻ ഫൊളാറിൻ ബലോഗൺ ഇരട്ടഗോളുമായി(31,45+5) തിളങ്ങി.

പരേഗ്വെ താരം ഡാമിൻ ബൊബാഡില്ലയുടെ സെൽഫ് ഗോളിലാണ്(7) അമേരിക്ക ആദ്യ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ജിയോവാനി റെയ്‌നയിലൂടെ(90+8) നാലാം ഗോളും സ്വന്തമാക്കി ആതിഥേയർ പട്ടിക പൂർത്തിയാക്കി. മൗറീഷ്യോ(73) പരേഗ്വേക്കായി ആശ്വാസ ഗോൾ നേടി. ജയത്തോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പ് ഡിയിൽ യുഎസ്എ ഒന്നാംസ്ഥാനത്തെത്തി.

TAGS :

Next Story