Quantcast

'എനിക്കും സഹോദരിക്കുമൊപ്പം സെക്‌സ് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു'; നെയ്മറിനെതിരെ ആരോപണവുമായി മുൻ വോളിബോൾ താരം

'നെയ്മർ ആദ്യം സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു. അവൾ മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്.'

MediaOne Logo

Web Desk

  • Published:

    2 March 2023 3:04 PM GMT

SexallegationagainstNeymar, ExVolleyballplayerssexallegationagainstNeymar, Neymarsexscandal, Neymarthreesomesexscandal
X

ബ്രസീലിയ: ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ ലൈംഗിക ആരോപണവുമായി അഡൽറ്റ്‌സ് ഒൺലി പ്ലാറ്റ്‌ഫോമായ 'ഒൺലിഫാൻസ്' താരം. മുൻ ബ്രസീൽ വോളിബോൾ താരം കൂടിയായ കീ ആൽവ്‌സ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്കും സഹോദരിക്കുമൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യം അറിയിച്ചെന്നാണ് വെളിപ്പെടുത്തൽ.

യു.എസ് ടെലിവിഷൻ റിയാലിറ്റി ഷോ 'ബിഗ് ബ്രദറി'ന്റെ ബ്രസീൽ പതിപ്പിലാണ് കീൽ ആൽവ്‌സ് ആരോപണം ഉന്നയിച്ചതെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോര്‍ട്ട് ചെയ്തു. സഹോദരി കെയ്റ്റുമായും താനുമായും ഒന്നിച്ച് സെക്‌സ് ചെയ്യാൻ താൽപര്യം അറിയിച്ചെന്ന് അവർ റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയോട് വെളിപ്പെടുത്തി.

ആദ്യം നെയ്മർ സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു. അവൾ മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്. ഇതിനിടയിലാണ് 'സെക്‌സ്' ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം നിരസിച്ചതോടെ താരം അസ്വസ്ഥനായെന്നും കീ ആൽവസ് പറഞ്ഞു.

മുൻ ബ്രസീൽ വോളിബോൾ താരമാണ് കീ ആൽവ്‌സ്. സീരീ എ വിമൻസ് വോളിബോൾ ബ്രസീൽ ലീഗിൽ ക്ലബ് ഒർസാകോയ്ക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 2022ൽ പ്രൊഫഷനൽ വോളിബോളിൽനിന്ന് വിരമിച്ച് അഡൽറ്റ് മേഖലയിലേക്ക് ചുവടുമാറിയത് വലിയ വാർത്തയായിരുന്നു. വോളിബോൾ താരമായിരുന്നപ്പോൾ ലഭിച്ചതിന്റെ അൻപതിരട്ടി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും 'ഒൺലിഫാൻസി'ൽ എത്തിയതോടെ അതിലും ഇരട്ടിയായെന്നും വ്യക്തമാക്കിയിരുന്നു.

കീ ആൽവ്‌സിന്റെ സഹോദരി കെയ്റ്റും വോളിബോൾ താരമാണ്. വൊലെയ് വിനീഡോ കൺട്രി ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്.

Summary: Former Volleyball star and OnlyFans model Key Alves alleges Football star Neymar proposed 'threesome sex' with her and her twin sister

TAGS :

Next Story