Quantcast

'പെരുങ്കള്ളന്‍'; ദെഷാംപ്‌സിനെതിരെ ആഞ്ഞടിച്ച് ബെൻസേമ

ഖത്തർ ലോകകപ്പിനിടെ ബെൻസേമ സ്വന്തം താൽപര്യപ്രകാരമാണ് നാട്ടിലേക്ക് പോയതെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' അഭിമുഖത്തിൽ ദെഷാംപ്‌സ് വാദിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-12 15:26:05.0

Published:

12 March 2023 3:24 PM GMT

KarimBenzemacriticizesDidierDeschamps, DeschampsBenzemacontroversy, KarimBenzemaQatarworldcupinjury
X

പാരിസ്: ഖത്തർ ലോകകപ്പിനിടെ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായതിൽ പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ വാദങ്ങൾ തള്ളി മുൻ ഫ്രഞ്ച് താരം കരീം ബെൻസേമ. പരിക്കിനെ തുടർന്ന് ബെൻസേമയെ നാട്ടിലേക്ക് അയച്ചത് താനല്ലെന്നും താരം സ്വന്തം താൽപര്യപ്രകാരം മടങ്ങുകയായിരുന്നുവെന്നും ദെഷാംപ്‌സ് അടുത്തിടെ ഒരു അഭിമുഖത്തിൽ വാദിച്ചിരുന്നു. എന്നാൽ, കള്ളനാണെന്ന് പറഞ്ഞ് ബെൻസേമ ഫ്രഞ്ച് പരിശീലകന്റെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് പരിശീലനത്തിനിടെ പരിക്കേറ്റ് ബെൻസേമയെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ, നോക്കൗട്ട് ഘട്ടത്തിനുമുൻപ് താരം ആരോഗ്യവാനാകുമായിരുന്നുവെന്നാണ് ബെൻസേമയുടെ നിയമ വക്താവ് കരീം ജാസിരി വ്യക്തമാക്കിയത്. ഇതിന്റെ തെൡവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ലോകകപ്പിനു പിന്നാലെ ബെൻസേമ ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബെൻസേമ സ്വന്തം താൽപര്യപ്രകാരമാണ് നാട്ടിലേക്ക് പോയതെന്നാണ് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' അഭിമുഖത്തിൽ അടുത്തിടെ ദെഷാംപ്‌സ് വ്യക്തമാക്കിയത്.

'സംഭവത്തിൽ ഒരേയൊരു യാഥാർത്ഥ്യമേയുള്ളൂ. അത് ബെൻസേമയ്ക്കും അറിയും. അദ്ദേഹത്തിന്റെ ക്ലബിൽ കുറച്ചുകാലം കളിക്കാതിരുന്ന ശേഷം നവംബർ 14നാണ് ബെൻസേമ ഞങ്ങൾക്കൊപ്പം ചേരുന്നത്. ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് അദ്ദേഹത്തെ പൂർണ കായികക്ഷമതയിലെത്തിക്കാൻ ആലോചിച്ചിരുന്നില്ല.'-ദെഷാംപ്‌സ് പറഞ്ഞു.

''ബെൻസേമയ്ക്ക് പരിക്കേറ്റ സമയത്ത് എം.ആർ.ഐ സ്‌കാനെടുത്തിരുന്നു. റയൽ മാഡ്രിഡിൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്നയാൾക്ക് താരം സ്‌കാൻ റിപ്പോർട്ട് കാണിക്കുകയും ചെയ്തിരുന്നു. തിരിച്ച് ഹോട്ടലിലെത്തിയപ്പോൾ അർധരാത്രിയായിരുന്നു. ഞാൻ ഹോട്ടൽ മുറിയിൽ ഡോക്ടറുമായി ബെൻസേമയെ കാണാൻ ചെന്നു.''

20 മിനിറ്റോളം റൂമിൽ ചെലവഴിച്ച ശേഷം മടങ്ങുമ്പോൾ ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'തിരക്കില്ല, ടീം മാനേജറുമായി ചർച്ച ചെയ്ത് തിരിച്ചുവരുന്ന കാര്യം തീരുമാനമാക്കിയാൽ മതി.' എന്നാൽ, രാവിലെ എണീറ്റുനോക്കുമ്പോൾ അദ്ദേഹം ഹോട്ടൽ വിട്ടിരുന്നു. അത് അദ്ദേഹം സ്വയം എടുത്ത തീരുമാനമാണ്. അദ്ദേഹത്തിന് മറ്റൊന്നും പറയാനുണ്ടാകില്ലെന്നും ദിദിയർ ദെഷാംപ്‌സ് കൂട്ടിച്ചേർത്തു.

എന്നാൽ, ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ബെൻസേമയുടെ പ്രതികരണം. ദെഷാംപ്‌സിന്റെ പുതിയ അഭിമുഖം ചൂണ്ടിക്കാട്ടി എന്തൊരു ചങ്കൂറ്റമാണെന്ന് താരം കുറിച്ചു. മറ്റൊരു സ്റ്റോറിയിൽ 'താങ്കൾ കള്ളനാണ്; പെരുങ്കള്ളൻ' എന്നു പറയുന്ന ഒരു വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 'വിശുദ്ധ ദിദിയർ, ശുഭരാത്രി' എന്നും താരം കുറിച്ചു.

Summary: 'Great Liar!'-Former French footballer Karim Benzema lashes out at the coach Didier Deschamps over Qatar World Cup injury claims

TAGS :

Next Story