Quantcast

കേരളത്തെ വീഴ്ത്തി ഗോവ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളവും അടുത്ത റൗണ്ടിൽ

MediaOne Logo

Web Desk

  • Published:

    17 Oct 2023 6:26 PM GMT

Goa defeated Kerala in Santosh Trophy and entered the final round
X

സന്തോഷ് ട്രോഫിയിൽ ഒരു ഗോളിന് കേരളത്തെ വീഴ്ത്തി ഗോവ, ഫൈനലിൽ റൗണ്ടിൽ ഇടമുറപ്പിച്ചു. എസ്എജി ബെനാലിം ഫുട്‌ബോൾ ഗ്രൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രിജിയോ സാവിയോ ഡയസാണ് (57) ഗോവയ്ക്കായി ഗോളടിച്ചത്.

ഇന്നത്തെ വിജയത്തോടെ ഗോവ പത്ത് പോയിൻറുമായി ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. മൂന്നു വിജയവും ഒരു സമനിലയുമാണ് ടീം ഇതുവരെ നേടിയിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻറ് നേടിയ കേരളവും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. മണിപ്പൂർ, ഉത്തർപ്രദേശ്, അസം, റെയിൽവേസ് എന്നീ ടീമുകളും വിവിധ ഗ്രൂപ്പകളിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നു.

നേരത്തെ കേരളം ഗുജറാത്ത് (3-0), ജമ്മു കശ്മീർ (6-1), ചത്തിസ്ഗഢ് (3-0) എന്നീ ടീമുകളെ തോൽപ്പിച്ചിരുന്നു. നിലവിലെ ജേതാക്കളായ കർണാടക, റണ്ണേഴ്‌സ് അപ്പായ മേഘാലയ, ആതിഥേയരായ അരുണാചൽ പ്രദേശ് എന്നീ ടീമുകളും ഫൈനൽ റൗണ്ടിലെ ഒമ്പത് ടീമുകൾക്കൊപ്പം കളിക്കും. ആറു ടീം വീതമുള്ള രണ്ട് ഗ്രൂപ്പായാണ് കളിക്കുക. ആദ്യ രണ്ടു ടീമുകൾ സെമിഫൈനലിലെത്തും. കഴിഞ്ഞ വർഷം കേരളം സെമിഫൈനലിലെത്തിയിരുന്നില്ല.

Goa defeated Kerala in Santosh Trophy and entered the final round

TAGS :

Next Story