Quantcast

തോറ്റ കാലം മറന്നു; ഐലീഗിൽ റെക്കോർഡിട്ട് ഗോകുലം കേരള

13 ടീമുകൾ മാറ്റുരക്കുന്ന ഐ ലീഗിൽ ഈ സീസണിൽ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് വിൻസൻസോ ആൽബർട്ടോ അന്നെസ്സെ പരിശീലിപ്പിക്കുന്ന ഗോകുലം.

MediaOne Logo

Web Desk

  • Updated:

    2022-04-19 14:22:45.0

Published:

19 April 2022 7:48 PM IST

തോറ്റ കാലം മറന്നു; ഐലീഗിൽ റെക്കോർഡിട്ട് ഗോകുലം കേരള
X

റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് ഐലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഗോകുലം കേരള. സീസണിൽ പന്ത്രണ്ട് മത്സരങ്ങളിലെ ഒമ്പതാം ജയത്തോടെയാണ് 'മലബാറിയൻസ്' രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ സ്‌പോർട്ടിങുമായുള്ള അകലം നാല് പോയിന്റായി വർധിപ്പിച്ചത്. ലീഗിൽ തോൽവിയറിയാതെ 17 മത്സരങ്ങളെന്ന റെക്കോർഡും ഇതോടെ കോഴിക്കോട് ആസ്ഥാനമായുള്ള ക്ലബ്ബ് സ്വന്തമാക്കി.

കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 13-ാം മിനുട്ടിൽ പ്രതിരോധതാരം അമിന ബൗബയിലൂടെയാണ് പച്ചയും വെള്ളയും ജഴ്‌സിയിൽ കളിച്ച ഗോകുലം ആദ്യം ലീഡെടുത്തത്. ഇടവേളക്ക് പിരിയുമ്പോൾ സ്‌കോർ 0-1 ആയിരുന്നു. 68-ാം മിനുട്ടിൽ സ്ലോവേനിയൻ താരം ലൂക്കാ മെയ്‌സൻ ലീഡ് രണ്ടാക്കി ഉയർത്തി. 78-ാം മിനുട്ടിൽ പഞ്ചാബിന്റെ പ്രതിരോധതാരം ജോസഫ് ചാൾസിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ പട്ടിക പൂർത്തിയായി.

13 ടീമുകൾ മാറ്റുരക്കുന്ന ഐ ലീഗിൽ ഈ സീസണിൽ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് വിൻസൻസോ ആൽബർട്ടോ അന്നെസ്സെ പരിശീലിപ്പിക്കുന്ന ഗോകുലം. മാർച്ച് 29-ന് രാജസ്ഥാൻ യുനൈറ്റഡുമായി 1-1 സമനില വഴങ്ങിയ ശേഷം തുടർച്ചയായി ആറാം ജയമാണ് കേരള ടീം ഇന്ന് സ്വന്തമാക്കിയത്.

TAGS :

Next Story