Quantcast

മാലി ചാമ്പ്യന്മാർക്ക് മുന്നിൽ വീണ് ഗോകുലം

എതിരില്ലാത്ത ഒരു ഗോളിനാണ് മാസിയ ഗോകുലത്തെ തോൽപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    21 May 2022 5:20 PM GMT

മാലി ചാമ്പ്യന്മാർക്ക് മുന്നിൽ വീണ് ഗോകുലം
X

കൊൽക്കത്ത: എ.എഫ്.സി കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മാലിദ്വീപ് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബായ മാസിയക്ക് മുന്നിൽ വീണ് ഐലീഗ് ചാമ്പ്യന്മാർ. എതിരില്ലാത്ത ഒരു ഗോളിനാണ് മാസിയ ഗോകുലത്തെ തോൽപ്പിച്ചത്. 50ാം മിനുറ്റിൽ കോൺലീസ് സ്റ്റിവാർട്ടാണ് മാസിയക്കായി ഗോൾ നേടിയത്.

തുടക്കം മുതൽ മത്സരത്തിന്റെ അവസാനം വരെ മാസിയയുടെ മുന്നേറ്റങ്ങൾക്കാണ് സാൾട്ട്‌ലേക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 22 ഷോട്ടുകളാണ് മാസിയ തൊടുത്തുവിട്ടത്. എന്നാൽ ഗോകുലം 10 ഷോട്ടുകൾ മാത്രമാണ് ഉതിർത്തത്. ബോൾ കൈവശം വെക്കുന്നതിലും മാസിയക്കായിരുന്നു മുൻതൂക്കം.

തോൽവിയോടെ പോയിന്റ് പട്ടികയിൽ ഗോകുലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോകുലത്തോട് ആദ്യകളിയിൽ തോറ്റ എ.ടി.കെ മോഹൻബഗാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്‌സിനെ ബഗാൻ നാല് ഗോളിന് തകർത്തിരുന്നു. ഇതാണ് അവരെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്.

TAGS :

Next Story