Quantcast

ഒരൊറ്റ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി: ഇംഗ്ലീഷ് കപ്പിൽ എട്ടാം കിരീടം

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തിയാണ് സിറ്റി കിരീടം നേടിയത്

MediaOne Logo

Web Desk

  • Updated:

    2021-04-26 01:16:56.0

Published:

26 April 2021 6:37 AM IST

ഒരൊറ്റ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി: ഇംഗ്ലീഷ് കപ്പിൽ എട്ടാം കിരീടം
X

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തിയാണ് സിറ്റി കിരീടം നേടിയത്. ആദ്യം മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ സിറ്റി മികച്ച മത്സരമാണ് വെബ്ലിയിൽ പുറത്തെടുത്തത്. 2008ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ടോട്ടനത്തിന്റെ എല്ലാം പ്രതീക്ഷകളും സിറ്റി അസ്ഥാനത്താക്കുകയായിരുന്നു.

82ാം മിനിട്ടിൽ ലപാര്‍ട്ടയാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. കെവിൻ ഡി ബ്രുയിൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു കരുത്തുറ്റ ഹെഡറിലൂടെ ആയിരുന്നു ലപോർടെയുടെ ഗോൾ. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോൾ മാത്രമായിരുന്നു ഇത്. ടോട്ടനം ഗോൾ കീപ്പർ ഹ്യുഗോ ലോറിസിന്റെ തകര്‍പ്പന്‍ പ്രകടനം സിറ്റിയെ അലോസരപ്പെടുത്തി. അല്ലെങ്കില്‍ ഗോളുകളുടെ എണ്ണം കൂടിയേനെ.

സിറ്റിയുടെ തുടർച്ചയായ നാലാം കിരീടമാണിത്. എട്ടാം കിരീടത്തോടെ ഏറ്റവും കുടുതൽ ലീഗ് കപ്പ് കീരിടങ്ങളെന്ന ലിവർപൂളിന്റെ റെക്കോർഡിനോപ്പവും സിറ്റിയെത്തി.

Next Story