Quantcast

സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് നിർണായക അങ്കത്തിന്; എതിരാളികൾ മഹാരാഷ്ട്ര

തോറ്റാലും സമനിലയില്‍ പിരിഞ്ഞാലും നിലവിലെ ചാംപ്യന്മാര്‍ സെമി കാണാതെ പുറത്താകും

MediaOne Logo

Web Desk

  • Published:

    14 Feb 2023 3:47 AM GMT

KeralainSantoshTrophy, HeroSantoshTrophy2023
X

ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. രണ്ടാം മത്സരത്തിൽ കർണാടകയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ കേരളത്തിന് ഇന്ന് മഹാരാഷ്ട്രയാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം.

മുന്നോട്ടുള്ള യാത്രയ്ക്ക് കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. തോറ്റാലും സമനിലയില്‍ പിരിഞ്ഞാലും സെമി കാണാതെ പുറത്താകും. ആദ്യ മത്സരത്തിൽ ഗോവയെ തോൽവിച്ച മലയാളി സംഘം രണ്ടാം മത്സരത്തിൽ കർണാടകയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോറ്റത്.

നിലവിലെ ചാംപ്യന്മാരായ കേരളം ഗ്രൂപ്പ് 'എ'യിൽ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് പോയിന്റുമായി പഞ്ചാബ് ആണ് ഒന്നാം സ്ഥാനത്ത്. തുല്യ പോയിന്റുമായി ഒഡിഷയും കർണാടകയും കേരളത്തിനു മുന്നിലുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.

Summary: Hero Santosh Trophy 2023- Kerala vs Maharashtra match preview

TAGS :

Next Story