Quantcast

ഫോം തുടർന്ന് ഹൈദരാബാദ്; ഗോവയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒരു ഗോളിന്

ഗോവയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ഹൈദരാബാദ് തുടർച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-10-29 15:16:11.0

Published:

29 Oct 2022 3:12 PM GMT

ഫോം തുടർന്ന് ഹൈദരാബാദ്; ഗോവയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒരു ഗോളിന്
X

ഇന്ത്യൻ സൂപ്പർ ലീഗിൽ ഫോം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് എഫ് സി ഗോവയെ പരാജയപ്പെടുത്തിയത്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആൽവാരോ വാസ്‌കസ് പെനാൾട്ടി നഷ്ടപ്പെടുത്തിയത് ഗോവയ്ക്ക് തിരിച്ചടി ആയി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ഗോവയായിരുന്നുവെങ്കിലും നിർണായക ഗോളടിച്ച് ഹൈദരാബാദ് ജയം പിടിച്ചുവാങ്ങുകയായിരുന്നു.

മത്സരം ആരംഭിച്ച് പത്താം മിനിറ്റിൽ തന്നെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. ത്രോയിൽ നിന്ന് ഒഗ്‌ബെചെയുടെ ഒരു ഫ്‌ലിക്ക് ഹെഡർ സിവിയേരോയെ കണ്ടെത്തി. താരം അനായാസം വല കണ്ടെത്തി ഹൈദരാബാദിന് ലീഡ് നൽകി. ഹൈദരാബാദ് പ്രതിരോധം ശക്തിപ്പെടുത്തതോടെ ഗോവയുടെ സമനില ഗോൾ നേടാനുള്ള ശ്രമങ്ങളെല്ലാം പാഴായി. രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ ആയിരുന്നു വാസ്‌കസ് ഒരു പെനാൾട്ടി ഗോവക്ക് നേടിക്കൊടുത്തത്. എന്നാൽ കിക്ക് എടുത്ത വാസ്‌കസിന് പിഴച്ചു. താരത്തിന്റെ ഷോട്ട് പിഴച്ചു ബോൾ പുറത്തേക്ക്.

ഗോവയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ഹൈദരാബാദ് തുടർച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്. ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയന്റാണ് ടീമിനുള്ളത്. ഗോവ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റാണ് ടീമിനുള്ളത്.

TAGS :

Next Story