Quantcast

'നിന്നെ തോൽപ്പിച്ച് ഞാൻ കിരീടം ഉയർത്തും'; മെസിയോട് നെയ്മർ

ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലായിരുന്നു നെയ്മറിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    18 Nov 2022 10:20 AM IST

നിന്നെ തോൽപ്പിച്ച് ഞാൻ കിരീടം ഉയർത്തും; മെസിയോട് നെയ്മർ
X

ടൂറിൻ: മെസിയെ തോൽപ്പിച്ച് കിരീടം ചൂടുമെന്ന് മെസിയോട് പറഞ്ഞതായി ബ്രസീൽ മുന്നേറ്റനിര താരം നെയ്മർ. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലായിരുന്നു നെയ്മറിന്റെ പ്രതികരണം.

ഞങ്ങൾ ലോകകപ്പിനെ കുറിച്ച് അധികം സംസാരിച്ചില്ല. പക്ഷേ ചില സമയങ്ങളിൽ ഫൈനലിൽ നേർക്കുനേർ വരുന്നതിനെ കുറിച്ച് തമാശയായി പറയാറുണ്ട്. ഞാൻ ചാമ്പ്യനാവും എന്നും നിന്നെ തോൽപ്പിക്കും എന്നും മെസിയോട് ഞാൻ പറഞ്ഞു. അതും പറഞ്ഞ് ഞങ്ങൾ കുറേ ചിരിച്ചു, നെയ്മർ പറയുന്നു.

മെസിക്കും എംബാപ്പെയ്ക്കും ഒപ്പം കളിക്കുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. രണ്ട് മഹത്തായ കളിക്കാരാണ് ഇവർ. അതിൽ മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഒരുപാട് നാൾ കണക്കാക്കപ്പെട്ടിരുന്ന താരവും. യുവതാരമാണെങ്കിലും തന്റെ കഴിവ് പലപ്പോഴായി തെളിയിച്ച താരമാണ് എംബാപ്പെ. ഇനിയും ഒരുപാട് വളരാനാവും. ഈ മഹത്തായ കളിക്കാർക്കൊപ്പം കളിക്കുക എന്നത് ഞാൻ ഇഷ്ടപ്പെടുന്നു, നെയ്മർ പറയുന്നു.

ഫുട്ബോൾ എന്താണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയത് മുതൽ ലോകകപ്പ് നേടുക എന്നത് എന്റെ സ്വപ്‌നമാണ്. ഇപ്പോൾ അത് നേടാൻ മറ്റൊരു അവസരം എനിക്ക് ലഭിച്ചിരിക്കുന്നു. അത് വിനിയോഗിക്കാനാവും എന്നാണ് എന്റെ പ്രതീക്ഷ. എല്ലാവർക്കും വലിയ പ്രതീക്ഷയാണ്.

TAGS :

Next Story