'പണം ഒരു വിഷയമല്ല' ; ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റ് 'ബ്ലാക്ക് മാര്‍ക്കറ്റില്‍' വിറ്റത് രണ്ടു ലക്ഷം രൂപയ്ക്ക്

2003 ലാണ് ക്രിസ്റ്റ്യാനോ ആദ്യമായി മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിന്റെ ഭാഗമാകുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-12 10:30:41.0

Published:

12 Sep 2021 10:30 AM GMT

പണം ഒരു വിഷയമല്ല ; ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റ് ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റത് രണ്ടു ലക്ഷം രൂപയ്ക്ക്
X

12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ റോണോയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലായിരുന്നു യുണെയ്റ്റ്ഡ് ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്..

കളിക്കളത്തിലെ പ്രകടനം പോലെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റൊണാള്‍ഡോയുടെ വരവ് ആഘോഷമാക്കിയ കാണികളുടെ വാര്‍ത്തകളാണ്. ക്രിസ്റ്റ്യാനോ ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനായി കാണികള്‍ കാത്തിരിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള കാണികളുടെ തിരക്കായിരുന്നു. ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ ടിക്കറ്റ് ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നവര്‍ക്കാണ് കോളടിച്ചത്. 2,500 യൂറോ (ഏകദേശം 2 ലക്ഷം രൂപ) വരെ ഒരു ടിക്കറ്റിന് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഈടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2003 ലാണ് ക്രിസ്റ്റ്യാനോ ആദ്യമായി മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിന്റെ ഭാഗമാകുന്നത്. 2008-09 സീസണ്‍ വരെ ക്ലബിനായി കളിച്ച താരം 2009-10 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ഭാഗമായി. പിന്നീട് 2018 ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റെസിലെത്തി. നാല് വര്‍ഷത്തെ കരാറായിരുന്നെങ്കിലും 2021 ല്‍ ക്രിസ്റ്റ്യാനോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.

TAGS :

Next Story