Quantcast

ഐ.എഫ്.എഫ്.എച്ച്.എസ് ലോക ഇലവൻ; മെസി ടീമിൽ, ക്രിസ്റ്റ്യാനോ പുറത്ത്

മാഞ്ചസ്റ്റർ സിറ്റിയുടെ അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്. എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രുയിനെ, റോഡ്രി, റൂബൻ ഡയസ് എന്നിവർക്ക് പുറമെ ഗോൾകീപ്പറായി എഡേർസനും ഇടംപിടിച്ചു.

MediaOne Logo

Web Desk

  • Published:

    6 Jan 2024 11:39 AM GMT

ഐ.എഫ്.എഫ്.എച്ച്.എസ് ലോക ഇലവൻ; മെസി ടീമിൽ, ക്രിസ്റ്റ്യാനോ പുറത്ത്
X

ലണ്ടൻ: ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്(ഐ.എഫ്.എഫ്.എച്ച്.എസ്) 2023 മികച്ച ടീമിനെ പ്രഖ്യാപിച്ചു. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി പട്ടികയിൽ ഇടംപിടിച്ചപ്പോൾ കഴിഞ്ഞ വർഷം കൂടുതൽ ഗോൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോ പുറത്തായി. മാഞ്ചസ്റ്റർ സിറ്റിയുടെ അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്.

എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രുയിനെ, റോഡ്രി, റൂബൻ ഡയസ് എന്നിവർക്ക് പുറമെ ഗോൾകീപ്പറായി എഡേർസനും ഇടംപിടിച്ചു. മികച്ച പരിശീലകനായി തെരഞ്ഞെടുത്തത് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളെയെയാണ്. മുന്നേറ്റ നിരയിൽ പി.എസ്.ജിയുടെ ഫ്രഞ്ച്താരം കൈലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, ബയേൺ മ്യൂണിക് ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ എന്നിവർ ഇടംപിടിച്ചു. മധ്യനിരയിൽ മെസിക്കൊപ്പം ഡിബ്രുയിനെ, ഇംഗ്ലണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിങ്ഹാം, റോഡ്രി എന്നിവർ ഇടംപിടിക്കുന്നു. പ്രതിരോധത്തിൽ അൽഫോൺസോ ഡേവിസ്, സൗത്ത് കൊറിയൻ താരം കിംമിൻജെ, റൂബൻ ഡയസ് എന്നിവരാണുള്ളത്.

എംബാപെ, ഹാരി കെയിൻ, ഹാളണ്ട് എന്നിവരെ മറികടന്നാണ് കഴിഞ്ഞവർഷം ഗോൾവേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയത്. 53 ഗോളുകളാണ് 2023ൽ സഊദി ക്ലബ് അൽനസറിനും പോർച്ചുഗൽ ദേശീയ ടീമിനുമായി 38 കാരൻ അടിച്ചകൂട്ടിയത്. എന്നാൽ ഇത് പരിഗണിക്കാതെയാണ് ലോകടീം പ്രഖ്യാപനമെന്നാണ് ആരാധകരുടെ പരാതി. കഴിഞ്ഞവർഷത്തെ പ്രീമിയർലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ഉൾപ്പെടെ നേടാനായതാണ് മാഞ്ചസ്റ്റർ സിറ്റിതാരങ്ങൾക്ക് പ്രധാന പരിഗണന ലഭിക്കാൻ കാരണമായത്.

TAGS :

Next Story