Quantcast

ഹീറോ ഗുർപ്രീത്; കാഫ നേഷൻസ് കപ്പിൽ ഒമാനെ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനം

MediaOne Logo

Sports Desk

  • Published:

    8 Sept 2025 9:15 PM IST

ഹീറോ ഗുർപ്രീത്; കാഫ നേഷൻസ് കപ്പിൽ ഒമാനെ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനം
X

ഹിസോർ: കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഒമാനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യക്ക് ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റിൽ ഒമാനായിരുന്നു. യഹ്‌മദിയാണ് ഒമാനായി ഗോൾ നേടിയത്.

മത്സരം അവസാനിക്കാൻ പത്തു മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഉദാന്ത സിംഗ് നേടിയ ഗോളിൽ ഇന്ത്യ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. അധിക സമയത്തിനുശേഷവും മത്സരം സമനിലയിൽ തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ രണ്ടു പെനാൽറ്റികളും ഒമാൻ നഷ്ടപ്പെടുത്തുകയും അതെ സമയം ഇന്ത്യ രണ്ടും ഗോളാക്കി മാറ്റുകയും ചെയ്തു. മൂന്നും നാലും കിക്കുകൾ ഇന്ത്യ നഷ്ടപെടുത്തിയെങ്കിലും ഒമാൻ താരം യഹ്‌മദിയുടെ അഞ്ചാമത്തെ കിക്ക്‌ ഇന്ത്യൻ ക്യാപ്റ്റൻ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞതോടെ 3-2 ന് ഇന്ത്യ വിജയിച്ചു.

പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും സമനിലയും തോൽവിയും നേരിട്ട ഇന്ത്യ നാല് പോയിന്റുമായാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. കഫാ കപ്പിന്റെ ഫൈനലിൽ ഇറാൻ ഉസ്ബെകിസ്താനെ നേരിടും.

TAGS :

Next Story