Quantcast

എഎഫ്സി വനിത ഏഷ്യൻ കപ്പ് 2026: വിയറ്റ്നാമിനെതിരെ പൊരുതി വീണ് ഇന്ത്യ

മുന്നേറ്റനിര താരം സൻഫിദ നോംഗ്രുമാണ് ഇന്ത്യയുടെ ഗോൾ കണ്ടെത്തിയത്.

MediaOne Logo

Sports Desk

  • Published:

    4 March 2026 7:03 PM IST

എഎഫ്സി വനിത ഏഷ്യൻ കപ്പ് 2026: വിയറ്റ്നാമിനെതിരെ പൊരുതി വീണ് ഇന്ത്യ
X

പെർത്ത് : എഎഫ്സി വനിത ഏഷ്യൻ കപ്പിൽ ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് ഇഞ്ചുറി ടൈമിൽ തോൽവി. 2-1 എന്ന സ്കോറിനാണ് ഇന്ത്യ വീണത്. വിയറ്റ്നാമിനായി തി വാൻ സൂ (30', 90+4') ഇരട്ടഗോൾ നേടിയപ്പോൾ ഇന്ത്യക്കായി സ്കോർ ചെയ്തത് സൻഫിദ നോംഗ്രുമാണ് (52').

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ വിയറ്റ്‌നാം തന്നെയാണ് ആദ്യ ഗോളും കണ്ടെത്തിയത്. ആദ്യ പകുതിയിൽ എൻങ്കാൻ തി വാൻ സൂവാണ് അവർക്കായിൽ സ്കോർ ചെയ്തത്. എന്നാൽ രണ്ടാം പകുതിയിൽ സൻഫിദയിലൂടെ ഇന്ത്യ സമനില ഗോൾ കണ്ടെത്തി. വിയറ്റ്നാമിന്റെ ബാക്ക് പാസ് മുതലെടുത്ത്, സൻഫിദ പന്തിലേക്ക് ഓടിയെത്തി. തുടർന്ന് ഇന്ത്യൻ മുന്നേറ്റനിര താരം ഉതിർത്ത ഷോട്ട് വിയറ്റ്‌നാം കീപ്പറുടെ കൈകളിൽ തട്ടി വലയിലേക്ക് കയറി. വിയറ്റ്‌നാം നടത്തിയ മുന്നേറ്റങ്ങളെ ഇന്ത്യൻ പ്രതിരോധനിര ചെറുത്ത്‌ നിർത്തുന്ന കാഴ്ചയാണ് പിനീട് കണ്ടത്. പക്ഷെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ തി വാൻ സൂ വിയറ്റ്നാമിന്റെ വിജയഗോൾ കണ്ടെത്തി.

ഫിഫ റാങ്കിങ്ങിൽ 37ാം സ്ഥാനത്തുള്ള വിയറ്റ്നാമിനെ അവസാന നിമിഷം വരെ പിടിച്ച് നിർത്താൻ ഇന്ത്യൻ വനിതകൾക്കായി. ഏഷ്യയിലെ ഒന്നാം റാങ്ക് ടീമായി ജപ്പാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. മാർച്ച് ഏഴ് ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4:30നാണ് മത്സരം.

TAGS :

Next Story