Quantcast

ഇന്റർ കോണ്ടിനന്റൽ കപ്പ്; മൗറീഷ്യസിനെതിരെ ഇന്ത്യക്ക് സമനില കുരുക്ക് (0-0)

മനോലോ മാർക്വേസ് പരിശീലന ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു.

MediaOne Logo

Sports Desk

  • Published:

    3 Sep 2024 4:35 PM GMT

ഇന്റർ കോണ്ടിനന്റൽ കപ്പ്; മൗറീഷ്യസിനെതിരെ ഇന്ത്യക്ക് സമനില കുരുക്ക് (0-0)
X

ഹൈദരാബാദ്: ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് സമനില കുരുക്ക്. ത്രിരാഷ്ട്ര ഇന്റർ കോണ്ടിനന്റൽ കപ്പിൽ മൗറീഷ്യസിനെതിരെ നീലപട ഗോൾ രഹിത സമനിലയിൽ കുരുങ്ങി. ജി.എം.എസ് ബാലയോഗി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി മികച്ച അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. പന്തടക്കത്തിലും പാസിങിലും ആതിഥേയർ മികച്ചുനിന്നെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി.

പുതിയ പരിശീലകൻ മനോലോ മാർക്വേസ് ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു. ഒൻപതിന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കിയിരുന്നു. സുനിൽ ഛേത്രി കളം വിട്ടതിന് ശേഷം നടക്കുന്ന ആദ്യ ടൂർണമെന്റ് എന്ന പ്രത്യേകതയമുണ്ട്.

TAGS :

Next Story