എഎഫ്സി U17 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം

ബിഷ്കെക്ക്: ഉസ്ബെക്കിസ്ഥാനെ 2-1 ന് അട്ടിമറിച്ച് എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടി അണ്ടർ 17 ഇന്ത്യ വനിതാ ടീം. ബിഷ്കെകിലെ ഒമർസുകോവ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തിരിച്ചുവരവിലൂടെയാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഉസ്ബെകിസ്താനായിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. രണ്ടാം പകുതിയിൽ തൊണ്ടാമോണി ബിസ്കെയും അനുഷ്ക കുമാരിയുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. അലിഖോനോവയാണ് ആദ്യ പകുതിയിൽ ഉസ്ബെക്കിസ്ഥാന്റെ ഗോൾ നേടിയത്.
20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്, 2005 ലാണ് അവസാനമായി ഇന്ത്യ അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് കളിച്ചത്. യോഗ്യത റൌണ്ട് വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യ ടൂർണമെന്റിന് യോഗ്യത നേടുന്നത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ജിയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യ അടുത്ത വർഷം ചൈനയിൽ നടക്കുന്ന ടൂർണമെന്റിന് യോഗ്യത നേടി ടൂർണമെന്റിന് യോഗ്യത നേടി.
Adjust Story Font
16

