ബ്രസീലിനെതിരെ ഗോളടിച്ച് ഇന്ത്യ; ചരിത്രത്തിന്‍റെ നെറുകയില്‍ ഗോകുലം

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ

MediaOne Logo

abs

  • Updated:

    2021-11-26 06:17:54.0

Published:

26 Nov 2021 6:14 AM GMT

ബ്രസീലിനെതിരെ ഗോളടിച്ച് ഇന്ത്യ; ചരിത്രത്തിന്‍റെ നെറുകയില്‍ ഗോകുലം
X

ബ്രസീൽ വനിതാ ടീമിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഗോളടിച്ച് ഇന്ത്യൻ ടീം. ബ്രസീലിൽ നടക്കുന്ന ചതുർരാഷ്ട്ര അന്താരാഷ്ട്ര വനിതാ ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യൻ മിഡ്ഫീൽഡർ മനീഷ കല്യാൺ ആണ് ഗോൾ കണ്ടെത്തിയത്. കളിയിൽ ഒന്നിനെതിരെ ആറു ഗോളിന് ബ്രസീൽ ജയിച്ചു.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു മനീഷയുടെ ഗോൾ. സ്വന്തം ഹാഫിൽ നിന്ന് പന്തു സ്വീകരിച്ച് കുതിച്ച മനീഷ ബ്രസീൽ ബോക്‌സിന്റെ ഇടതുമൂലയിൽ നിന്ന് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ആറ് ബ്രസീൽ കളിക്കാർ ബോക്‌സിന് അകത്തു നിൽക്കവെയാണ് മനീഷ ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ബ്രസീൽ മുമ്പിലെത്തി. എന്നാൽ ഇന്ത്യ തിരിച്ചടിച്ചത് ആതിഥേയരെ ഞെട്ടിച്ചു. സമചിത്തത വീണ്ടെടുത്ത് കളിച്ച ബ്രസീൽ ആദ്യ പകുതിയിൽ 2-1ന് മുമ്പിലായിരുന്നു. കെരോളി ഫെറസ് ബ്രസീലിനായി രണ്ടു ഗോളുകൾ നേടി.

ലോക റാങ്കിങ്ങിൽ 57-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ബ്രസീൽ ഏഴാമതും. അടുത്ത വർഷം നടക്കുന്ന എഎഫ്‌സി കപ്പിന് മുമ്പോടിയായാണ് ഇന്ത്യ ബ്രസീലിലെത്തിയത്. ചിലി, വെനിസ്വേല എന്നീ രാഷ്ട്രങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

ഗോകുലം എഫ്‌സി താരമാണ് പഞ്ചാബിൽ നിന്നുളള മനീഷ. 2018 ല്‍ ഗോകുലത്തിന്‍റെ ഭാഗമായ മനീഷ ഇന്ത്യൻ ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

TAGS :

Next Story