Quantcast

ആര്‍തുറോ വിദാലിന് കോവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് പരിശോധനാ ഫലം സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലി ദേശീയ ടീമാണ് ഇക്കാര്യം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Jun 2021 5:38 PM IST

ആര്‍തുറോ വിദാലിന് കോവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്റെ ചിലിയന്‍ താരം ആര്‍തുറോ വിദാലിന് കോവിഡ്. കോവിഡ് പരിശോധനാ ഫലം സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലി ദേശീയ ടീമാണ് ഇക്കാര്യം അറിയിച്ചത്.

അദാലിന്റെ അഭാവം ചിലിക്ക് തിരിച്ചടിയാണ്. വ്യാഴാഴ്ച അര്‍ജന്റീനയ്‌ക്കെതിരേയും പിന്നീട് ബൊളീവിയക്ക് എതിരേയും നടക്കാനിരിക്കുന്ന ചിലിയുടെ ലോകകപ്പ് യോഗ്യതാ മത്സരം താരത്തിന് നഷ്ടമാകും.

അതേസമയം അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന മറ്റ് ടീം അംഗങ്ങള്‍ക്കൊന്നും രോഗബാധയില്ലെന്നും ടീം വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താരം വാക്സിന്‍ സ്വീകരിച്ചത്. ചിലിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറായിരം പേര്‍ക്കാണ് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

Next Story