Quantcast

'രാജ്യങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും പുലരട്ടെ'; ഡ്രസിങ് റൂമിൽ വൈകാരിക കുറിപ്പെഴുതിവെച്ച് ഇറാൻ ടീം

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഈജിപ്താണ് ഇറാന്റെ എതിരാളികൾ

MediaOne Logo

Sports Desk

  • Updated:

    2026-06-22 13:12:58

Published:

22 Jun 2026 6:08 PM IST

May peace and friendship flourish between nations;  Iran team leaves emotional note in dressing room
X

ലോസ് ഏഞ്ചൽസ്: ബെൽജിയത്തിനെതിരായ മത്സരത്തിൽ സമനില വഴങ്ങി ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തിയതിന് പിന്നാലെ, ലോസ് ആഞ്ചലസിലെ സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിൽ ഹൃദയ സ്പർശിയായ കൈയ്യെഴുത്ത് കുറിപ്പെഴുതിവെച്ച് ഇറാൻ ഫുട്‌ബോൾ ടീം. ലോസ് ആഞ്ചലസ് നൽകിയ ആതിഥ്യമര്യാദയ്ക്ക് നന്ദി അറിയിച്ച ടീം, തങ്ങൾ അഭിമാനത്തോടെയാണ് മടങ്ങുന്നതെന്നും കുറിച്ചു. രാഷ്ട്രങ്ങൾക്കിടയിൽ സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെയെന്നും കൈപ്പടയിൽ എഴുതി നോട്ടീസ് ബോർഡിൽ പതിച്ച കുറിപ്പിൽ രേഖപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കടുത്ത യാത്രാനിയന്ത്രണങ്ങൾ നേരിട്ടുകൊണ്ടാണ് ഇറാൻ ഇത്തവണ ലോകകപ്പിനിറങ്ങിയത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോട്ടിങ് സ്റ്റാഫും മെക്‌സിക്കോയിലെ ട്രെയിനിങ് കേന്ദ്രത്തിലേക്ക് മടങ്ങുകയാണ് പതിവ്.

ഇറാൻ കുറിപ്പിന്റെ പൂർണരൂപം: 'ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പേർഷ്യ മുതൽ ഇന്നത്തെ സിവിലൈസ്ഡ് ഇറാൻ വരെ, ഇറാന്റെ ആത്മാവ് സജീവവും ദൃഢവുമായി നിലകൊള്ളുന്നു. ലോസ് ആഞ്ചലസ്, നിങ്ങളുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി. ഞങ്ങൾ അഭിമാനത്തോടെയാണ് ലോസ് ആഞ്ചലസിലേക്ക് വന്നത്, അന്തസ്സോടെ മത്സരിച്ചു, ഇപ്പോൾ അന്തസ്സോടെ മടങ്ങുന്നു. ഈ 180 മിനിറ്റുകൾ മുഴുവൻ ഇറാനുവേണ്ടി ഹൃദയവും ശബ്ദവും ആത്മാവും സമർപ്പിച്ച ഓരോ ഇറാനിയനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കിടയിലും സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെ- കുറിപ്പിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഗ്രൂപ്പ് ജിയിൽ ശനിയാഴ്ച ഈജിപ്തിനെതിരെയാണ് ഇറാന്റെ അടുത്ത മത്സരം. നിലവിൽ രണ്ട് കളിയിൽ രണ്ട് സമനിലയുമായി ടേബിളിൽ രണ്ടാംസ്ഥാനത്താണ് ഇറാൻ.

TAGS :

Next Story