Quantcast

അയർലൻഡ് മലയാളി കൂട്ടായ്മയായ വാട്ടർ ഫോർഡ് ടൈഗേർസ് വീണ്ടും ഫുട്‌ബോൾ വിരുന്നൊരുക്കുന്നു

വാട്ടർഫോഡിലെ ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായാണ് മത്സരങ്ങൾ നടക്കുക.

MediaOne Logo

Web Desk

  • Published:

    25 Sept 2023 10:04 PM IST

ireland malayali football festival
X

അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ വാട്ടർ ഫോർഡ് ടൈഗേർസ് വീണ്ടും ഫുട്‌ബോൾ വിരുന്നുമായെത്തുന്നു. അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളുടെ ടീമുകളാണ് സെപ്തംബർ 29ന് നടക്കുന്ന സെവൻസ് ഫുട്‌ബോൾ മേളയിൽ മാറ്റുരയ്ക്കുന്നത്.

വാട്ടർഫോഡിലെ ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായാണ് മത്സരങ്ങൾ നടക്കുക. അണ്ടർ 30, 30 പ്ലസ് എന്നീ രണ്ട് വിഭാഗങ്ങളിലായി മത്സരങ്ങൾ ഉണ്ടാവും. അയർലണ്ടിൽ ഏറെ ജനശ്രദ്ധയാകർഷിക്കപെട്ട ഈ ടൂർണമെന്റിന്റെ അഞ്ചാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്.

TAGS :

Next Story