Quantcast

ക്ലബ് വിടുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി മെഷീൻ; ആരു നികത്തും ദിമിയുടെ വിടവ്

2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീക്ക് താരം 17 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് മഞ്ഞപ്പടക്കായി നേടിയത്.

MediaOne Logo

Sports Desk

  • Published:

    20 May 2024 11:59 AM GMT

ക്ലബ് വിടുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി മെഷീൻ; ആരു നികത്തും ദിമിയുടെ വിടവ്
X

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ താരം ദിമിത്രിയോട് ഡയമന്റകോസ് ക്ലബ് വിട്ടു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീക്ക് താരം 17 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് മഞ്ഞപ്പടക്കായി നേടിയത്. മൂന്ന് അസിസ്റ്റും നൽകി. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നന്ദി പറഞ്ഞ താരം ടീം എന്ന നിലയിൽ ലഭിച്ച മനോഹര നിമിഷങ്ങളെ വർണിക്കാൻ വാക്കുകളില്ലെന്നും വ്യക്തമാക്കി.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നിലനിർത്തി ആരാധകർക്ക് കഴിഞ്ഞ ദിവസം ക്ലബ് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ദിമിയെ കൈവിട്ടതോടെ മുന്നേറ്റ നിരയിൽ ഇനി ആരെത്തുമെന്ന കാര്യത്തിൽ ആശങ്കയായി. പരിശീലകൻ ഇവാൻ വുക്കനോവിച്ചും ആഴ്ചകൾക്ക് മുൻപ് ക്ലബ് വിട്ടിരുന്നു. 2002ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് ഹജ്ജുക് സ്പ്ലിറ്റിൽ നിന്ന് രണ്ട് കോടിക്കാണ് 31 കാരൻ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഗ്രീക്ക് സീനിയർ ടീമിനായി അഞ്ച് മത്സരത്തിൽ ബൂട്ടുകെട്ടി. വരുംസീസണിലും ഐ.എസ്.എല്ലിൽതന്നെ തുടരുമെന്നാണ് റിപ്പോർട്ട്.

TAGS :

Next Story