Quantcast

ആശങ്കയായി കോവിഡ്: ഐ.എസ്.എല്ലിൽ ഹൈദരാബാദ്-ജംഷഡ്പൂർ എഫ്.സി മത്സരവും നീട്ടി

ഹൈദരാബാദ്-ജംഷഡ്പൂര്‍ ടീമുകളിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്നത്തെ മത്സരവും മാറ്റിവെക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-08-30 11:07:25.0

Published:

17 Jan 2022 1:43 PM GMT

ആശങ്കയായി കോവിഡ്: ഐ.എസ്.എല്ലിൽ ഹൈദരാബാദ്-ജംഷഡ്പൂർ എഫ്.സി മത്സരവും നീട്ടി
X

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദ്-ജംഷഡ്പൂര്‍ മത്സരം നീട്ടിവെച്ചു. തുടര്‍ച്ചയായ ഇത് രണ്ടാം തവണയാണ് ഐഎസ്എല്ലില്‍ മത്സരം മാറ്റിവെക്കുന്നത്. ഹൈദരാബാദ്-ജംഷഡ്പൂര്‍ ടീമുകളിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്നത്തെ മത്സരവും മാറ്റിവെക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ഒഡിഷ എഫ്.സി മത്സരവും ഇതിനോടകം കോവിഡ് മൂലം നീട്ടിവെച്ചിരുന്നു. ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.എല്ലില്‍ കോവിഡ് ആശങ്കയായി ഇപ്പോഴും തുടരുകയാണ്. പരിശീലനത്തിന് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് കളിക്കാര്‍ക്ക്.

അതേസമയം താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഎസ്എല്ലിൽ ഇതിനകം ഒമ്പത് ടീമുകൾക്ക് പതിനൊന്ന് മത്സരങ്ങൾ കളിക്കാനായി. 20 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. 19 പോയിന്റുമായി ജംഷഡ്പൂർ എഫ്.സി, 17 പോയിന്റുമായി ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിങ്ങനെയാണ് ആദ്യ നാലിൽ ഉള്ളവർ. ഇന്നത്തെ മത്സരത്തിൽ ജംഷഡ്പൂർ ജയിക്കുകയാണെങ്കിൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു.



Hyderabad FC's match against Jamshedpur FC postponed

TAGS :

Next Story