Quantcast

കൊൽക്കത്തൻ ഡെർബി സമനിലയിൽ ; ഐഎസ്‌എൽ ചാമ്പ്യനെ അറിയാൻ ഒരു മത്സരം കൂടി കാത്തിരിക്കണം

MediaOne Logo

Sports Desk

  • Published:

    17 May 2026 9:40 PM IST

കൊൽക്കത്തൻ ഡെർബി സമനിലയിൽ ; ഐഎസ്‌എൽ ചാമ്പ്യനെ അറിയാൻ ഒരു മത്സരം കൂടി കാത്തിരിക്കണം
X

കൊൽക്കത്ത : ഐഎസ്‌എൽ പന്ത്രണ്ടാം സീസണിലെ ചാമ്പ്യനെ അവസാന മാച്ച് ഡേയിൽ അറിയാം. സീസണിലെ കിരീടജേതാക്കളെ തീരുമാനിക്കുമെന്ന് കരുതിയ കൊൽക്കത്തൻ ഡെർബി സമനിലയിൽ അവസാനിച്ചതോടെയാണ് കിരീടപ്പോരാട്ടം മുറുകിയത്. നിലവിൽ 12 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ഇരുടീമിനും 23 പോയിന്റ് വീതമുണ്ട്.

84-ാം മിനുട്ടിൽ എഡ്മണ്ട് ലാൽറിൻഡിക്കയുടെ ഗോളിൽ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 89-ാം മിനുട്ടിൽ ജേസൺ കമ്മിൻസിലൂടെ മോഹൻ ബഗാൻ ഒപ്പമെത്തി. മത്സരത്തിനനുവദിച്ച ഏഴ് മിനുട്ട് ഇഞ്ചുറി സമയത്ത് ഈസ്റ്റ് ബംഗാൾ പത്ത് പേരായി ചുരുങ്ങിയെങ്കിലും അത് മുതലെടുക്കാൻ മോഹൻ ബഗാനായില്ല.

മെയ് 21ന് നവാഗഥാരായ ഇന്റർ കാശിയുമായാണ് ഈസ്റ്റ് ബംഗാളിന്റെ അവസാന മത്സരം. സ്പോർട്ടിങ് ഡൽഹിയുമായാണ് മോഹൻ ബഗാന് കളിക്കേണ്ടത്. നിലവിൽ അഞ്ച് ഗോൾ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന ഈസ്റ്റ് ബംഗാളിനെ മറികടന്ന് മോഹൻ ബഗാന് ജേതാക്കളാവണമെങ്കിൽ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പോയിന്റ് നഷ്ട്ടപെടുത്തൽ നിർബന്ധമാണ്. മറ്റൊരു കൊൽക്കത്തതാണ് ക്ലബായ മൊഹമ്മദൻസ് ഈ സീസണോടെ ലീഗിൽ നിന്നും തരംതാഴ്ത്തപെട്ടു.

TAGS :

Next Story