Quantcast

ഗതിപിടിക്കാതെ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലിൽ ഡൽഹിക്കെതിരെയും തോൽവി, 2-0

മുൻ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് അയ്മനാണ് ഡൽഹിക്കായി ആദ്യ ഗോൾ നേടിയത്

MediaOne Logo

Sports Desk

  • Published:

    5 April 2026 8:33 PM IST

Blasters lose momentum; lose to Delhi again in ISL, 2-0
X

ഹൈദരാബാദ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആറാം തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് സ്‌പോട്ടിങ് ഡൽഹിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മുഹമ്മദ് അയ്മൻ(36), മാത്യ ബവോസിച്(90+7) എന്നിവരാണ് ഗോൾ സ്‌കോറർമാർ. പുതിയ പരിശീലകൻ ആഷ്‌ലി ബെസ്റ്റ്‌വുഡിന് കീഴിൽ ഇറങ്ങിയ കേരള ടീമിന് ഇരുപകുതികളിലും പ്രതീക്ഷക്കൊത്തുയരാനായില്ല. പന്തടുക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും മികച്ചുനിന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

നിലവിൽ ഏഴ് മത്സരത്തിൽ സമനില മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയന്റ് മാത്രമാണുള്ളത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബ് നിലവിൽ 13ാം സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞദിവസം ഡേവിഡ് കറ്റാലയെ പുറത്താക്കിയിരുന്നു. വരും ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും വ്യക്തമാക്കി. ആരാധകരുടെ വികാരത്തെ മാനിക്കുന്ന യാതൊരു നടപടിയും ക്ലബ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഇവർ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് സമാനമായി മോശം ഫോമിലാണ് ഡൽഹിയും. സീസണിലെ ആദ്യ ജയമാണ് ഇവർ നേടിയത്.

TAGS :

Next Story