Quantcast

ഐ.എസ്.എൽ പുതിയ സീസണിന് ഇന്ന് കൊടിയേറ്റം

കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

MediaOne Logo

ijas

  • Updated:

    2021-11-19 01:45:39.0

Published:

19 Nov 2021 1:43 AM GMT

ഐ.എസ്.എൽ പുതിയ സീസണിന് ഇന്ന് കൊടിയേറ്റം
X

ഐ.എസ്.എൽ പുതിയ സീസണിന് ഇന്ന് തുടക്കം. കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കഴിഞ്ഞ സീസണില്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു ബ്ലാസ്റ്റേഴ്സ് . പത്താംസ്ഥാനത്തായിരുന്നു ടീം. ആരാധകരെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം അനിവാര്യമാണ്. ജെസല്‍ കാര്‍നെയ്റോ നയിക്കുന്ന ടീമിൽ കഴിഞ്ഞ സീസണിലെ 16 താരങ്ങളുമുണ്ട്. എ.ടി.കെ മോഹൻ ബഗാൻ ആണ് എതിരാളികള്‍. നാലാം കിരീടം ലക്ഷ്യമിട്ടാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്. രാത്രി 7.30നാണ് മത്സരം.

പുതിയ സീസണില്‍ വിജയം ലക്ഷ്യമിട്ട് ഇവാന്‍ വുകോമനോവിച്ചന്‍റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നു. കഴിഞ്ഞ തവണത്തെ വിദേശത്തെ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളാണ് ഇക്കുറി. ലാലിഗയിലെ മികച്ച പ്രകടനം നടത്തിയ അല്‍വാരോ വാസ്ക്വസ് മഞ്ഞകുപ്പായത്തില്‍ ഉണ്ട്. അ‍ര്‍ജന്‍റീന താരം പെരേര ഡയസ് ഭൂട്ടാനീസ് റൊണാള്‍ഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്ക് വേണ്ടി കളിച്ച ബോസ്നിയന്‍ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാന്‍ ലൂണ, തുടങ്ങിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയുന്നത്. ഇവർ മികച്ച പ്രകടനം പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും.

മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ പ്രശാന്ത്, രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ്, വി ബിജോയ് എന്നിവരും ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാണ്. ഐ.എസ്.എല്ലിൽ കൂടുതൽ തവണ കിരീടം സ്വന്തമാക്കിയ എ.ടി.കെ ബ്ലാസ്റ്റേഴ്സിന് ശക്തരായ എതിരാളികളാണ്. പരസ്പരം ഏറ്റുമുട്ടിയപ്പോൾ കൂടുതൽ വിജയം എ.ടി.കെക്കൊപ്പമായിരുന്നു.

TAGS :

Next Story