Quantcast

'ഇവാന്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച കോച്ച്'; പ്രശംസ കൊണ്ടു മൂടി ഹൈദരാബാദ് പരിശീലകൻ

ടീമിനെ നിയന്ത്രിക്കുന്നതിൽ വുകുമനോവിച്ചിന്റെ വൈഭവം എടുത്തു പറയേണ്ടത്

MediaOne Logo

Web Desk

  • Published:

    20 March 2022 4:48 PM IST

ഇവാന്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച കോച്ച്; പ്രശംസ കൊണ്ടു മൂടി ഹൈദരാബാദ് പരിശീലകൻ
X

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പരിശീലകൻ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഇവാൻ വുകുമനോവിച്ചെന്ന് ഹൈദരാബാദ് എഫ്‌സി ഹെഡ്‌ കോച്ച് മനോലോ മാർക്വിസ്. ടീമിനെ നിയന്ത്രിക്കുന്നതിൽ വുകുമനോവിച്ചിന്റെ വൈഭവം എടുത്തു പറയേണ്ടതാണ് എന്നും മാർക്വസ് പറഞ്ഞു.

'എന്റെ അഭിപ്രായത്തിൽ, ടീമിനെ മാനേജ് ചെയ്ത വിഷയത്തിൽ ലീഗിലെ ഏറ്റവും മികച്ച കോച്ചാണ് ഇവാൻ. ഇക്കാര്യത്തിൽ എനിക്ക് സംശയമില്ല. വിദേശ കളിക്കാർ ടീമിലെ ക്രിയാത്മക നായകരാണ്. എന്നാൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച നായകൻ കോച്ചാണ്' - എന്നായിരുന്നു ഹൈദരാബാദ് കോച്ചിന്റെ വാക്കുകൾ.



ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഐഎസ്എല്ലിലെ കലാശപ്പോര്. ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. എടികെ മോഹൻബഗാനെ തോൽപ്പിച്ച് ഹൈദരാബാദും.

ഹൈദരാബാദിന് ഇത് തങ്ങളുടെ കന്നി ഐഎസ്എൽ ഫൈനലാണെങ്കിൽ മൂന്നാം തവണയാണ് കേരളത്തിന്റെ മഞ്ഞപ്പട കലാശപ്പോരിനിറങ്ങുന്നത്. 2014-ലെ പ്രഥമ ഐഎസ്എൽ ടൂർണമെന്റിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് എടികെയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2016-ലും ഫൈനലിലെത്തിയെങ്കിലും അന്നും എടികെയോട് കലാശപ്പോരിൽ തോറ്റു.

TAGS :

Next Story