Quantcast

750 കോടി രൂപക്ക് ജെയ്​ഡൻ സാഞ്ചോ മാഞ്ചസ്​റ്റർ യുനൈറ്റഡില്‍

അഞ്ചു വർഷത്തേക്കാണ്​ കരാർ

MediaOne Logo

Web Desk

  • Updated:

    2021-07-01 16:08:26.0

Published:

1 July 2021 3:53 PM GMT

750 കോടി രൂപക്ക് ജെയ്​ഡൻ സാഞ്ചോ മാഞ്ചസ്​റ്റർ യുനൈറ്റഡില്‍
X

ജെയ്​ഡൻ സാഞ്ചോ ഒടുവിൽ മാഞ്ചസ്​റ്റർ യുനൈറ്റഡില്‍. 73മില്യണ്‍ പൌണ്ട് (ഏകദേശം 750 കോടി രൂപ) നൽകിയാണ്​ ബുണ്ടസ്​ ലിഗയിലെ ബൊറൂസിയ ഡോർട്​മണ്ടിൽനിന്ന്​ താരത്തെ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സ്വന്തമാക്കുന്നത്​. അഞ്ചു വർഷത്തേക്കാണ്​ കരാർ. തുക പല ഗഡുക്കളായാണ്​ കൈമാറുക. ഇതോടെ ഹാരി മഗ്വയറിനു പിറകിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ്​ താരമായി സാഞ്ചോ മാറി.


നേരത്തെ സാഞ്ചോ ക്ലബ് വിടുന്നതായി ഡോർട്മുണ്ടും ഔദ്യോഗികമായി അറിയിച്ചുരുന്നു. യൂറോക്ക് ശേഷം മെഡിക്കൽ പൂർത്തിയാകും. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനോട് 120 മില്യൺ ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story