Quantcast

സൗദി അറേബ്യയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ രണ്ട് വർഷ കരാറിൽ 900-കോടി രൂപയിലധികം നൽകാം; ജോസ് മൗറീഞ്ഞോയ്ക്ക് വൻ വാഗ്ദാനം

മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ലീ​ഗായ സീരി എയിൽ റോമയുടെ പരിശീലകനാണ്

MediaOne Logo

Web Desk

  • Updated:

    2023-04-06 14:41:15.0

Published:

6 April 2023 2:37 PM GMT

സൗദി അറേബ്യയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ രണ്ട് വർഷ കരാറിൽ 900-കോടി രൂപയിലധികം നൽകാം; ജോസ് മൗറീഞ്ഞോയ്ക്ക് വൻ വാഗ്ദാനം
X

രണ്ട് വർഷത്തെ കരാറിൽ സൗദി അറേബ്യയെ പരിശീലിപ്പിക്കാൻ ജോസ് മൗറീഞ്ഞോയ്ക്ക് 100 മില്യണി [900-കോടി] ലധികം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ അദ്ദേഹമായിരിക്കും എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാനേജർ. ആദ്യ സീസണിന്റെ അവസാനത്തിൽ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ 2026 ലോകകപ്പ് വരെ നീട്ടാനോ കരാറിൽ അവസരമുണ്ട്. ഹെർവ് റെനാർഡിന്റെ രാജിയെ തുടർന്നാണ് സൗദി അറേബ്യ ദേശീയ ടീമിനായി പുതിയ പരിശീലകനാകനെ തേടുന്നത്. ഹെർവ് റെനാർഡിന്റെ കീഴിൽ സൗദി അറേബ്യക്ക് ലോകകപ്പ് ജേതാക്കളായ അർജന്റീനയെ ​ഗ്രൂപ്പ് സ്റ്റേജിൽ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ-നാസറിനും മൗറീഞ്ഞോയോട് താൽപ്പര്യമുണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്. നിലവിലെ മാനേജർ റൂഡി ഗാർഷ്യ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.

മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ലീ​ഗായ സീരി എയിൽ റോമയുടെ പരിശീലകനാണ്. അറുപതുകാരനായ പോർച്ചുഗീസ് പരിശീലകൻ 2021-ലാണ് റോമയിൽ ചേർന്നത്. അദ്ദേഹത്തിന് റോമയുമായി 2024 -വരെ കരാറുണ്ട്. നിലവിൽ സീരി എ പോയിന്റ് ടേബിളിൽ 50- പോയിന്റുമായി അഞ്ചാമതാണ് മൗറീഞ്ഞോയുടെ ടീം. അൽ-നാസറിന്റെ പരിശീലക സ്ഥാനം മൗറീഞ്ഞോ ഏറ്റെടുക്കുയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയൊടോപ്പം ഒരിക്കൽ കൂടി മൗറീഞ്ഞോക്കു പ്രവർത്തിക്കാനാകും. സൗദി പ്രോ ലീ​ഗിൽ രണ്ടാമതാണ് അൽ- നാസർ-എഫ്.സി. 2010-13 സീസണിൽ റയൽ മാ‍‍ഡ്രിഡിൽ റൊണാൾഡോയൊടോപ്പം പ്രവർത്തിച്ച മൗറീഞ്ഞോ ലാലീ​ഗ, കോപ്പ ഡെൽ റേ കിരീടങ്ങൾ ടീമിനായി നേടി കൊടുത്തിരുന്നു.



TAGS :

Next Story