Quantcast

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുമായുള്ള മൗറീഞ്ഞോയുടെ ബന്ധം വളരെ മോശമായിരുന്നു; തുറന്നടിച്ച് പോഗ്‍ബ

2016 ല്‍ റെക്കോര്‍ഡ് തുകക്ക് പോഗ്ബെയെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് മൗറീഞ്ഞോയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-04-16 12:25:15.0

Published:

16 April 2021 12:10 PM GMT

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുമായുള്ള മൗറീഞ്ഞോയുടെ ബന്ധം വളരെ മോശമായിരുന്നു; തുറന്നടിച്ച് പോഗ്‍ബ
X

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ മൗറീഞ്ഞോയെ വിമർശിച്ച് പോൾ പോഗ്ബ. താരങ്ങളുമായുള്ള മൗറീഞ്ഞോയുടെ ബന്ധം മോശമായിരുന്നെന്നും എന്നാല്‍ യുണൈറ്റഡിന്റെ നിലവിലെ മാനേജര്‍ ഒലെ താരങ്ങളുമായി അടുപ്പമുള്ള ആളാണെന്നും ഒരിക്കളും താരങ്ങൾക്ക് എതിരെ തിരിയാത്ത പരിശീലകൻ ആണെന്നും പോഗ്ബ പറഞ്ഞു. മൗറീഞ്ഞോ എന്നാൽ അങ്ങനെ അല്ല എന്നും പോഗ്ബ പറഞ്ഞു. ഒലെ താരങ്ങളെ ടീമിൽ എടുക്കാതിരുന്നേക്കാമെങ്കിലും ഒരിക്കലും താരങ്ങളെ പൂർണ്ണമായും തഴയില്ലെന്ന് എന്ന് പോഗ്ബ പറഞ്ഞു.

മൗറീഞ്ഞോയുമായി തനിക്ക് ആദ്യം നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് എങ്ങനെയോ മോശമായി. എങ്ങനെയാണ് എന്ന് തനിക്ക് പോലും അറിയില്ല എന്ന് പോഗ്ബ പറഞ്ഞു. പക്ഷെ നല്ല ബന്ധമാണ് ഒലെയുമായി, താരങ്ങളുമായും ഒലെക്ക് നല്ല ബന്ധമാണ്. ലൂക് ഷോയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്, ലൂക് ഷോയ്ക്ക് മൗറീഞ്ഞോയുമായി നല്ല ബന്ധമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ലൂക് ഷോ മൗറീഞ്ഞോക്ക് കീഴിൽ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത് എന്നും പോഗ്ബ പറയുന്നു. ഷോയുടെ ഇപ്പോഴത്തെ മാറ്റം ഒലെയുമായുള്ള ബന്ധം കൊണ്ടാണെന്നും ഒലെ പറഞ്ഞു.

2016 ല്‍ റെക്കോര്‍ഡ് തുകക്ക് പോഗ്ബെയെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് മൗറീഞ്ഞോയായിരുന്നു. 2017 ല്‍ യുണൈറ്റഡ് യുറോപ്പ ലീഗും ലീഗ് കപ്പും നേടുന്നതില്‍ പോഗ്‍ബ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ കീരീടമൊന്നും ലഭിക്കാതിരുന്ന 2018/ 2019 സീസണില്‍ താരങ്ങളുമായുള്ള മൗറീഞ്ഞോയുടെ ബന്ധം, പ്രത്യേകിച്ച് പോഗ്ബയുമായുള്ള ബന്ധം മോശമാകുകയായിരുന്നു.

TAGS :

Next Story