Quantcast

ഈ ആഴ്ച്ച നിർണ്ണായകം, ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ തകർച്ചയിലേക്ക് ലിവർപൂൾ ?

മുപ്പതുകാരനായ സലാഹ് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ലിവർപൂളിനായി കളിക്കാൻ സാധ്യതയില്ല

MediaOne Logo

Web Desk

  • Updated:

    2023-03-31 15:16:52.0

Published:

30 March 2023 4:38 PM GMT

ഈ ആഴ്ച്ച  നിർണ്ണായകം, ചാമ്പ്യൻസ് ലീഗ്  യോഗ്യതയില്ലെങ്കിൽ തകർച്ചയിലേക്ക് ലിവർപൂൾ ?
X

ലിവർപൂളിനു ശനിയാഴിച്ച പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുളള മത്സരം അതിനിർണ്ണായകം. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ പരാജയപ്പെട്ടാൽ പല പ്രശ്നങ്ങളെയാണ് ക്ലബ്ബ് അഭിമുഖികരീക്കേണ്ടി വരുക. ഏറ്റവും കൂടുതൽ നഷ്ടം വരുക സാമ്പത്തികമായാണ്. രണ്ടാമതയി നേരിടേണ്ടി വരുക, താരങ്ങളുടെ കൊഴിഞ്ഞു പോക്കും . ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യതയില്ലെങ്കിൽ സലാഹ് ഉൾപ്പെടെ സൂപ്പർ താരങ്ങളെ ടീമിൽ പിടിച്ചു നിർത്തുക പ്രയാസകരമാണ്. പണവും ചാമ്പ്യൻസ് ലീഗ് യോ​ഗ്യതയും ഇല്ലെങ്കിൽ ലിവർപൂൾ എത്തിക്കാൻ ആ​ഗ്രഹിക്കുന്ന ജൂ‍ഡ് ബെല്ലിം​ഗ്ഹാം ഉൾപ്പെടെയുളള താരങ്ങളുടെ ട്രാൻസ്ഫറുകളും നടക്കില്ല.

2021-22ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂൾ 100 മില്യണിലധികമാണ് നേടിയത്. ഇത്തവണ അവസാന 16-ൽ പുറത്തായിട്ടും 42 മില്യൺ ഡോളർ പോക്കറ്റിലാക്കാൻ അവർക്ക് കഴിഞ്ഞു. ചെമ്പട വീണ്ടും ഫൈനലിൽ എത്തിയിരുന്നെങ്കിൽ, സമ്മാനത്തുകയിൽ മാത്രം 37.5 മില്യൺ അധികം ചേർക്കാമായിരുന്നു.

ഒക്ടോബറോടെ പ്രീമിയർ ലീ​ഗ് ടൈറ്റിൽ റേസിൽ നിന്ന് പുറത്തായ ലിവർപൂൾ, ജനുവരി അവസാനത്തോടെ കാരബാവോ കപ്പിൽ നിന്നും എഫ്എ കപ്പിൽ നിന്നും പുറത്തായി കഴി‍ഞ്ഞു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് ആൻഫീൽഡിലിലെ ആദ്യ പാതത്തിൽ തന്നെ 5-2 എന്ന സ്കോർ നിലയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയത് അവരുടെ ഇത്തവണത്തെ ഫോമില്ലായ്മയെ കാണിക്കുന്നു. രണ്ടു പാതങ്ങളിൽ നിന്നായി ആറിനെതിരെ രണ്ടു ​ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ ലിവർപൂൾ പരാജയപ്പെട്ടത്. എന്നാൽ ജുർഗൻ ക്ലോപ്പിന്റെ ടീമിന് ഇപ്പോൾ ഏറ്റവും വലിയ ആശങ്ക അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള യോഗ്യത നഷ്ടമാകുമോയെന്നാണ്.


ആ ആശങ്ക യഥാർത്ഥ്യവുമാണ്. ലിവർപൂൾ നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് ഏഴ് പോയിന്റ് പിന്നിലാണ്. രണ്ട് മത്സരങ്ങൾ ടോട്ടൻഹാമിനെക്കാൾ കുറവാണ് കളിച്ചതെങ്കിലും ഈ ആഴ്ച്ച നേരിടേണ്ടത് പ്രീമിയർ ലീ​ഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിയെയുെം ചെൽസിയെയുമാണ്. അതിനടുത്ത മത്സരം ലീഗിൽ ഒന്നാമതുളള ആഴ്സണലുമായി അവരുടെ സ്റ്റേ‍ഡിയത്തിലും. ഈ ആഴ്ച്ച അതിനിർണ്ണായകമെന്ന് ക്ലോപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

മുപ്പതുകാരനായ സലാഹ് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ലിവർപൂളിനായി അടുത്ത സീസണിൽ കളിക്കാൻ സാധ്യതയില്ല.2025- വരെ കരാർ ബാക്കിയുണ്ടെങ്കിലും മുപ്പത് പിന്നിട്ട താരം ഒരു മാറ്റി ചിന്തിക്കലിന് മുതിർന്നേക്കാം. മിഡ്ഫീൽഡിൽ, ജെയിംസ് മിൽനർ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, നാബി കെയ്റ്റ എന്നിവരും കരാറിന് പുറത്താണ്. ലക്ഷ്യം വെക്കുന്ന ജൂ‍ഡ് ബെല്ലിം​ഗ്ഹാം ഉൾപ്പെടെയുളള കളിക്കാരുടെ ട്രാൻസ്ഫർ നടക്കാതെ വരുകയും, നിലവിലുളള താരങ്ങൾ പുറത്താകുകയും ചെയ്താൽ വലിയ ദുരതമാണ് ലിവർപൂളിനെ കാത്തിരിക്കുന്നത്. മികച്ച താരങ്ങളുടെ അഭാവവും ചാമ്പ്യൻസ് ലീഗ് യോ​ഗ്യതയും നഷ്ടമായാൽ ക്ലബ്ബിന്റെ പരസ്യ വരുമാനത്തിനും വലിയ തിരിച്ചടിയാണ്.

ലിവർപൂളിന്റെ പോരാട്ടങ്ങൾ പരാജയപ്പെട്ടാൽ, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് യോ​​ഗ്യത നഷ്ടപ്പെടുകയാണെങ്കിൽ ക്ലോപ്പിന്റെ മാനേജർ സ്ഥാനം സുരക്ഷിതമെല്ലെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിൽ നിന്നുമുളള മോചനമാണ് ക്ലോപ്പും സംഘവും അന്താരാഷ്ട്ര മത്സരങ്ങളിലെ ഇടവേള കഴിഞ്ഞുളള മത്സരങ്ങളിൽ ആ​ഗ്രഹിക്കുന്നത്.

TAGS :

Next Story