മുൻസിപ്പൽ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി പ്രഖ്യാപിച്ച് കണ്ണൂർ വാരിയേഴ്‌സ്

കണ്ണൂർ : സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് മുന്നോടിയായി പുതിയ ഹോം ഗ്രൗണ്ട് പ്രഖ്യാപിച്ച് കണ്ണൂർ വാരിയേഴ്‌സ്. പയ്യന്നൂർ മുൻസിപ്പൽ സ്റ്റേഡിയമാണ് പുതിയ സീസണിൽ ക്ലബിന്റെ ഹോം ഗ്രൗണ്ട്.
കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ടായിരുന്ന കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയമായിരുന്നു കണ്ണൂരിന്റെയും ഹോം ഗ്രൗണ്ട്. ഒക്ടോബർ ആദ്യ വാരത്തിലാണ് സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ ആരംഭിക്കുന്നത്.
Next Story
Adjust Story Font
16

