Quantcast

എട്ട് മിനിറ്റില്‍ ഹാട്രിക് ​ഗോളുമായി കരീം ബെൻസേമ, റയൽ മാഡ്രിഡിന് ആറു ​ഗോളിന്റെ തകർപ്പൻ ജയം

റയൽ മാഡ്രിഡിന്റെ ആറാട്ട്

MediaOne Logo

Web Desk

  • Updated:

    2023-04-02 17:48:42.0

Published:

2 April 2023 9:58 PM IST

എട്ട് മിനിറ്റില്‍ ഹാട്രിക് ​ഗോളുമായി കരീം ബെൻസേമ, റയൽ മാഡ്രിഡിന് ആറു ​ഗോളിന്റെ തകർപ്പൻ ജയം
X

എട്ട് മിനുറ്റുകൾക്കുള്ളിൽ ഹാട്രിക് ​ഗോളുകളുമായി ബെൻസേമ തിളങ്ങിയ മത്സരത്തിൽ തകർപ്പൻ ജയവുമായി റയൽ മാ‍‍ഡ്രിഡ്. എതിരില്ലാത്ത ആറു ​ഗോളുകൾക്കാണ് റിയൽ വല്ല‍ഡോലിഡിനെ റയൽ മാഡ്രിഡ് തകർത്ത് വിട്ടത്. 29,32,36 മിനുറ്റുകളിൽ ​ഗോൾ നേടിയായിരുന്നു താരം ഹാ​ട്രിക് പൂർത്തിയാക്കിയത്. റയൽ മാഡ്രിഡിനൊപ്പം 11 സീസണുകളിൽ 20 ഗോളുകളോ അതിലധികമോ നേടുന്ന ആദ്യത്തെ കായിക താരമാകാൻ ഇതോടെ ബെൻസേമക്കായി. ഡി സ്റ്റെഫാനോയ്ക്കും റൗളിനും 10 സീസണുകളിൽ 20 അല്ലെങ്കിൽ അതിൽ കൂടുതൽ ​ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നു.

താരത്തിന് പുറമേ 22-ാം മിനുറ്റിൽ റോ‍ഡ്രി​ഗോ, 73-ാം മിനുറ്റിൽ മാർക്കോ അസൻസിയോ, ലൂക്കസ് വാസ്ക്കസ് [90+1‍‍] എന്നിവർ റയലിനായി ലക്ഷ്യം കണ്ടു. ദീർഘ കാലം പരിക്കിൽ വലഞ്ഞിരുന്ന ഈഡൻ ഹസാർഡ് ഇന്ന് കളിക്കാനിറങ്ങിയിരുന്നു. 65-ാം മിനുറ്റിൽ ബെൻസിമക്ക് പകരക്കാരനായാണ് താരം ഇന്ന് കളിക്കാനിറങ്ങിയത്. ഈഡൻ ഹസാർഡിന് സ്കോർഷീറ്റിൽ കയറാനുള്ള മികച്ച അവസരം ഇന്ന് ലഭിച്ചിരുന്നു. ലൂക്കാസ് വാസ്‌ക്വസ് പായിച്ച ഒരു ഷോട്ട്, റീബൗണ്ടായി താരത്തിന്റെ അടുത്തേക്ക് വന്നു, പക്ഷേ അത് ശരിയായി നിയന്ത്രിക്കാൻ താരത്തിനു കഴിഞ്ഞില്ല. താരത്തിന്റെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പോയി.27 മത്സരങ്ങളിൽ നിന്ന് 59- പോയിന്റുമായി ലാലീ​ഗ പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാമതാണ് റയൽ മാഡ്രിഡ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 72- പോയിന്റുളള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.

TAGS :

Next Story