Quantcast

ബാഴ്സ ഇതിഹാസങ്ങളെ കണ്ട് കേരളത്തിലെ ആരാധകർ; ആശംസയുമായി ചാവി ഹെർണാണ്ടസ്

MediaOne Logo

Sports Desk

  • Updated:

    2025-04-19 17:37:57.0

Published:

19 April 2025 10:22 PM IST

ബാഴ്സ ഇതിഹാസങ്ങളെ കണ്ട് കേരളത്തിലെ ആരാധകർ; ആശംസയുമായി ചാവി ഹെർണാണ്ടസ്
X

മുംബൈ: കൊച്ചിയിൽ നിന്നും സ്​പെയിനിലെ തീരദേശ പട്ടണമായ ബാഴ്സലോണയിലേക്ക് 7,951 കിലോ മീറ്റർ ദൂരമുണ്ട്. പക്ഷേ കാറ്റലോണിയയുടെ അഭിമാനമായ ബാഴ്സലോണയെ സ്വന്തം ക്ലബുപോലെ കൊണ്ടുനടക്കുന്ന വലിയ ആരാധകക്കൂട്ടം കേരളത്തിലുണ്ട്. ബാഴ്സ ഇതിഹാസങ്ങ​ളെ കാണുകയെന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അവരിപ്പോൾ. പെന്യ ഡെൽ ബാർസ കോഴിക്കോട് എന്ന പേരിലുള്ള കേരളത്തിലെ ആരാധകക്കൂട്ടായ്മകൾക്ക് ബാഴ്സലോണ ഔദ്യോഗിക ഫാൻ ക്ലബായ ‘പെന്യ’യുടെ അംഗീകാരമുണ്ട്.

മുംബൈയിൽ വെച്ചനടന്ന ലെജൻഡ്സ് ക്ലാസിക്കോക്കായി എത്തിയ ബാഴ്സ ഇതിഹാസങ്ങളെയാണ് കേരളത്തിലെ ആരാധകർ നേരിൽ കണ്ടത്. ഒരുകാലത്ത് ഫുട്ബോളിലെ വലിയ പേരുകളായ റിവാൾഡോ, സാവിയോള, കാർലോസ് പുയോൾ അടക്കമുള്ള താരങ്ങളെ മലയാളി ആരാധകർ സന്ദർശിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ചാനലിൽ തങ്ങളുടെ കഥയെ പറ്റി ഒരു അഭിമുഖവും നൽകിയാണ് മലയാളി ആരാധകക്കൂട്ടം മടങ്ങിയത്. കൂടാതെ കേരളത്തിലെ ആരാധകക്കൂട്ടായ്മ കൈമാറിയ ഷാളുമായി ഇതിഹാസ താരം ചാവി ഹെർണാണ്ടസ് ചിത്രം പങ്കുവെക്കുകയും ചെയ്തു.


മലയാളികൾ അടക്കമുള്ളവരുടെ ബാഴ്സ​ പ്രേമത്തെക്കുറിച്ച് സ്പാനിഷ് മാധ്യമങ്ങളും ബാഴ്സ ഓദ്യോഗിക പേജുകളും വാർത്തയാക്കിയിട്ടുണ്ട്. "കൂളെസ് ഓഫ് കേരള" എന്ന പേരിലുള്ള കേരളത്തിലെ ബാഴ്സലോണ ആരാധകരുടെ ഫേസ്ബുക്ക് പേജിനും വലിയ പിന്തുണക്കാരാണുളളത്.

TAGS :

Next Story