Quantcast

സന്തോഷ് ട്രോഫി : പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ

MediaOne Logo

Sports Desk

  • Updated:

    2026-02-05 10:17:43.0

Published:

5 Feb 2026 3:45 PM IST

സന്തോഷ് ട്രോഫി : പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ
X

ദിസ്‌പ്പൂർ : പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. കേരളത്തിനായി അജ്‌സൽ, റിയാസ്, വിഘ്നേഷ് എന്നിവരാണ് ഗോൾ നേടിയത്. കേരളത്തിന്റെ പതിനാറാം ഫൈനൽ പ്രവേശനമാണിത്.

അർജുൻ എടുത്ത കോർണറിന് തലവെച്ച് അജ്‌സലാണ് കേരളത്തിന്റെ ഗോൾ വേട്ടക്ക് തുടക്കമിടുന്നത്, പിന്നാലെ ബിബിൻ അജയന്റെ പാസിനെ വലയിലെത്തിച്ച് റിയാസ് പി ടി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇടവേളക്ക് പിരിയും മുമ്പ് വിഘ്നേഷ് കൂടി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ കേരളം മൂന്ന് ഗോളിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ കേരളം കൂടുതൽ ആക്രമിച്ചാണ് കളിച്ചത്. ഗോൾ നേടാൻ വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ മൂലം ലക്ഷ്യം കാണാൻ ആയില്ല. അവസാന പതിനഞ്ച് മിനുട്ടിലേക്ക് കടക്കുന്നതിനിടെ പഞ്ചാബ് താരം ചുവപ്പ് കാർഡ് കണ്ടത് കേരളത്തിന് ഗുണമായി. പത്ത് പേരുമായി കളിച്ച പഞ്ചാബിനെതിരെ കേരളം നിരന്തരം മുന്നേറ്റങ്ങൾ നടത്തിയത് ഫലം കണ്ടു, പകരക്കാരനായി ഇറങ്ങിയ സജീഷിന്റെ പാസിൽ റിയാസ് കേരളത്തിന്റെ നാലാം ഗോൾ നേടി.

ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സർവീസസിനായിരുന്നു.

TAGS :

Next Story