കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസന്‍സ് അപേക്ഷ തള്ളി
മോഹന്‍ ബഗാന്‍, ചെന്നൈയിന്‍, മുഹമ്മദന്‍സ്, ഒഡിഷ എഫ് സി, ഇന്റര്‍ കാശി തുടങ്ങിയ ക്ലബ്ബുകളുടെ അപേക്ഷകളും നിരസിച്ചു

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസന്‍സ് അപേക്ഷ തള്ളി ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍.2026-27 വര്‍ഷത്തേക്കുളള അപേക്ഷയാണ്
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് കമ്മിറ്റി തള്ളിയത്.മോഹന്‍ ബഗാന്‍, ചെന്നൈയിന്‍, മുഹമ്മദന്‍സ്, ഒഡിഷ എഫ് സി, ഇന്റര്‍ കാശി തുടങ്ങിയ ക്ലബ്ബുകളുടെ അപേക്ഷകളും നിരസിച്ചു
ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ ദേശീയ ലീഗിലോ എ. എഫ് സി മത്സരങ്ങളിലോ കളിക്കാനാകില്ല.ബ്ലാസ്റ്റേഴ്സ് അടക്കം ക്ലബ്ബുകള്‍ക്ക് അപ്പീല്‍ നല്‍കാനും ഇളവ് തേടാനും അവസരം ഉണ്ട്.
ഐഎസ്എല്‍ സീസണിലെ അവസാന മത്സരത്തില്‍ ഗോവയെ തകര്‍ത്ത് സീസണ്‍ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തീകരിച്ചിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റിലാണ് ഫ്രഞ്ച് താരം കെവിന്‍ യോക്കിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നത്. ബോക്‌സിന്റെ ഇടത് ഭാഗത്തു കൂടി ഡ്രിബിള്‍ ചെയ്തുകയറി യോക്ക് ഉതിര്‍ത്ത ഷോട്ട് ഗോവ ഗോള്‍കീപ്പര്‍ക്ക് ഒരവസരവും നല്‍കാതെ വലയിലെത്തി. 61ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് നെമില്‍ നേടിയ ഗോളിലൂടെ എഫ്സി ഗോവ സമനില പിടിച്ചു.80ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന വിജയഗോള്‍ എത്തിയത്.ഫ്രാഞ്ചോയുടെ കോര്‍ണര്‍ കിക്ക് ഫാലോ വലതുകാല്‍കൊണ്ട് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
Adjust Story Font
16

