Quantcast

ഒരുങ്ങുന്നേയുള്ളൂ; ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച ജോഷ്വ പുറത്ത്‌

ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസിൽ ജെറ്റ്സ് ക്ലബിൽനിന്ന് രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    19 July 2023 10:06 AM GMT

Jaushua Sotirio
X

ജോഷ്വ സത്തിരിയോ

കൊച്ചി: പ്രീസീസൺ ചൂടുപിടിക്കും മുൻപേ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ആസ്‌ട്രേലിയൻ മുന്നേറ്റതാരം ജോഷ്വ സത്തിരിയോ വരാനിരിക്കുന്ന സീസണില്‍ പുറത്തിരിക്കും. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ താരത്തിനു പരിശീലനത്തിനിറങ്ങിയതിനു പിന്നാലെ പരിക്കേൽക്കുകയായിരുന്നു.

ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസിൽ ജെറ്റ്സ് ക്ലബിൽനിന്ന് രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ലീഗിൽ 169 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം വെല്ലിങ്ടൺ ഫീനിക്സ്, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് ടീമുകളുടെയും ഭാഗമായിരുന്നു. ക്ലബ് വേൾഡ് കപ്പിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്.

ആദ്യം ചെറിയ പരുക്കാണെന്നാണു റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ ജോഷ്വയ്ക്കു കളിക്കാന്‍ സാധിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന താരത്തിന്റെ തിരിച്ചുവരവിനും മാസങ്ങളെടുക്കും. സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ മികവുള്ള താരമാണ് സത്തിരിയോ.ജോഷ്വയുടെ പിന്‍വാങ്ങലോടെ, ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം മുന്നേറ്റത്തിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കണ്ടെത്തേണ്ടി വരും.

TAGS :

Next Story