Quantcast

ഐഎസ്എല്ലിൽ ഇന്ന് കൊമ്പന്മാർ ഇറങ്ങും; മുംബൈ സിറ്റി എഫ്‌സി എതിരാളി

രാഹുലിനും ആൽബിനോ ഗോമസിനും പിന്നാലെ സിപോവിച്ചിനും പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    19 Dec 2021 2:56 AM GMT

ഐഎസ്എല്ലിൽ ഇന്ന് കൊമ്പന്മാർ ഇറങ്ങും; മുംബൈ സിറ്റി എഫ്‌സി എതിരാളി
X

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. ആറാം അങ്കത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ പിടിയിലാണ്. രാഹുലിനും ആൽബിനോ ഗോമസിനും പിന്നാലെ സിപോവിച്ചിനും പരിക്കേറ്റു. പരിക്കിൽ നിന്ന് മുക്തനാകാത്ത ഹർമൻജോത് കബ്രയും ഇന്ന് ആദ്യ ഇലവനിലുണ്ടാകില്ല.

അഡ്രിയാൻ ലൂണ അൽവാരോ- വാസ്‌ക്വാസ് സഖ്യത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വാസ്‌ക്വാസ് ഗോൾ നേടിയിരുന്നു. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ മിന്നും ഫോമിലാണ്.

അഹമ്മദ് ജാഹു - ഇഗോർ അങ്കൂളോ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് കരുതിയിരിക്കണം. ഫ്രീകിക്കുകളിലുടെയും കോർണറുകളിലൂടെയുമാണ് മുംബൈ അധികവും സ്‌കോർ ചെയ്തിട്ടുള്ളത്. ഒറ്റ മത്സരം മാത്രം തോറ്റ മുംബൈയെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

TAGS :

Next Story