ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിക്കെതിരെ ഇന്നിറങ്ങുന്നു

കഴിഞ്ഞ കളിയിൽ പകരക്കാരനായിറങ്ങിയ അൽവാരോ വാസ്‌ക്വസ് ഇന്ന് ആദ്യ ഇലവണിലുണ്ടായേക്കും

MediaOne Logo

Sports Desk

  • Updated:

    2021-11-28 01:58:58.0

Published:

28 Nov 2021 1:58 AM GMT

ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിക്കെതിരെ ഇന്നിറങ്ങുന്നു
X

ഐഎസ്എല്ലിന്റെ ഈ സീസണിൽ ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ബംഗളൂരു എഫ്‌സിക്കെതിരെ ഇന്നിറങ്ങുന്നു. രാത്രി ഏഴരയ്ക്ക് ജിഎംസി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലാണ് മത്സരം. തുറന്ന പോസ്റ്റ് കണ്ടാലും പുറത്തേക്ക് പന്തടിച്ചുകളയുന്ന രീതി മാറ്റിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഇന്നും ജയിക്കാനാകില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ആദ്യ കളിയിൽ രണ്ട് ഗോൾ നേടിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും കൊമ്പന്മാർക്ക് വലകുലുക്കാനായിരുന്നില്ല. ഹർമൻജോത് ഖബ്‌റ, അഡ്രിയാൻ ലൂണ, കെപി രാഹുലിന് പകരമെത്തിയ വിൻസി ബാരെറ്റോ എന്നിവർ നന്നായി കളിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ പകരക്കാരനായിറങ്ങിയ അൽവാരോ വാസ്‌ക്വസ് ഇന്ന് ആദ്യ ഇലവണിലുണ്ടായേക്കും.

മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2 ന് ആധികാരികമായി കീഴ്‌പ്പെടുത്തിയായിരുന്നു സുനിൽ ഛേത്രിയും സംഘവും സീസണിന് തുടക്കമിട്ടത്. പക്ഷെ രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്‌സിയോട് 3-1 ന് പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിനോട് ജയിച്ച് പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ തുടരാനാകും ബംഗളൂരു ശ്രമിക്കുക.

TAGS :

Next Story