സന്തോഷ് ട്രോഫി : കേരള - സർവീസസ് മത്സരം മാറ്റിവെച്ചു

അസം : സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരം മാറ്റിവെച്ചു. ഇന്ന് രാവിലെ 9 മണിക്ക് നടക്കേണ്ട മത്സരം ഞായറാഴ്ചത്തേക്കാണ് മാറ്റിയത്. മത്സരത്തിന്റെ വേദിയും സമയവും പിന്നീട് അറിയിക്കും. മത്സരത്തിനായി ടീം പുറപ്പെടാനിരിക്കെയാണ് സംഘാടകർ അറിയിപ്പുമായി വരുന്നത്.
ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിവെച്ചത്.
നേരത്തെ ക്വാർട്ടർ ഫൈനലിൽ കടന്ന കേരളത്തിന് ആതിഥേയരായ അസമാണ് അടുത്ത റൗണ്ടിലെ എതിരാളികൾ. നിലവിൽ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റുള്ള കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിൽ കടന്നത്.
Next Story
Adjust Story Font
16

