Quantcast

നാലടിയിൽ ബ്ലാസ്റ്റേഴ്‌സ് വീണു; നോർത്ത് ഈസ്റ്റിന് വമ്പൻ ജയം, 4-1

നോർത്ത് ഈസ്റ്റിനായി അലാദ്ദീൻ അജറൈ ഇരട്ടഗോൾ നേടി

MediaOne Logo

Sports Desk

  • Updated:

    2026-10-18 18:47:43

Published:

19 Oct 2026 12:16 AM IST

Blasters fall by four goals; massive win for NorthEast, 4-1
X

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തോൽവി. എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്റർ കാശിക്കെതിരെ നേടിയ ആത്മവിശ്വാസവുമായെത്തിയ മഞ്ഞപ്പടക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാദ്ദീൻ അജറൈ ഇരട്ട ഗോൾ നേടിയപ്പോൾ, സ്പാനിഷ് താരം അന്റോണിയോ മൊയാനോയും മലയാളി യുവതാരം അമൻ സികെയും ലക്ഷ്യം കണ്ടു. മോമോ യാൻസാനെയുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ.

മത്സരം തുടങ്ങി 15ാം മിനിറ്റിൽ അജറൈ കേരളടീമിന്റെ വലകുലുക്കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മൊയാനോയുടെ ഗോൾ വന്നത്. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമാക്കി മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് ഒടുവിൽ ലക്ഷ്യം കണ്ടു. 60ാം മിനിറ്റിൽ മോമോയിലൂടെയാണ് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ വീണ്ടും നോർത്ത് ഈസ്റ്റ് പ്രഹരമെത്തി. 70ാം മിനിറ്റിൽ അജറൈ നോർത്ത് ഈസ്റ്റിനായി രണ്ടാമതും വലകുലുക്കി. ഇതോടെ ബ്ലാസ്റ്റേഴ്‌സ് മാനസികമായി തളർന്നു. ഒടുവിൽ 82ാം മിനിറ്റിൽ മലയാളി താരം അമനിലൂടെ നോർത്ത് ഈസ്റ്റ് നാലാം ഗോളും നേടി കളി സീൽ ചെയ്തു. മറ്റൊരു കേരള താരം ജിതിൻ എംഎസും നോർത്ത് ഈസ്റ്റിനായി മിന്നും പ്രകടനം പുറത്തെടുത്തു. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. തുടരെ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത്.

TAGS :

Next Story