ഇന്ത്യൻ ഫുട്‌ബോളിൽ ഇനി ഖാലിദ് ജമീൽ യുഗം; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് എഐഎഫ്എഫ്
മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ജമീലിനെ തെരഞ്ഞെടുത്തത്

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീലിനെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ജംഷഡ്പൂർ എഫ്സിയുടെ പരിശീലകനാണ് ജമീൽ. നേരത്തെ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റേയും കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ ഐലീഗ് കിരീടം ചൂടിയ ഐസ്വാൾ എഫ്‌സി ടീമിന്റെ പരിശീലകനായിരുന്നു.
The AIFF Executive Committee, in the presence of the Technical Committee, has approved the appointment of Khalid Jamil as the new head coach of the Senior India Men's National Team.#IndianFootball ⚽️ pic.twitter.com/R1FQ61pyr4
— Indian Football Team (@IndianFootball) August 1, 2025
മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് 48 കാരനെ തെരഞ്ഞെടുത്തത്. അന്തിമപട്ടികയിൽ ഇംഗ്ലീഷ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈയ്‌നും സ്ലൊവാക്യയുടെ സ്റ്റെഫാൻ തർകോവിച്ചും ഇടംപിടിച്ചിരുന്നു. മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. 170ലധികം അപേക്ഷകളാണ് ലഭിച്ചത്. നിലവിൽ സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ 133-ാം സ്ഥാനത്ത്. ഇവിടെനിന്ന് ടീമിനെ ഉയർത്തികൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് പുതിയ കോച്ചിന് മുന്നിലുള്ളത്.
Adjust Story Font
16

