ജർമനിയിൽ ഇനി ക്ലോപ്പ് യുഗം ; പരിശീലകനായി ഉടൻ ചുമതലയേൽക്കും

മ്യൂണിക് : ജർമൻ ദേശീയ ഫുട്‍ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി യർഗൻ ക്ലോപ്പ് ചുമതലയേൽക്കും. ലോകകപ്പ് തോൽവിക്ക് പിന്നാലെയാണ് ബോർഡിന്റെ തീരുമാനം. നിലവിൽ ടീമുമായി കരാറിലുള്ള ജൂലിയൻ നാഗൽസ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ക്ലോപ്പ് പരിശീലകനാവുന്നത്. നാഷൻസ് ലീഗ്, 2028 യൂറോ കപ്പ്, 2030 ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകൾ മുന്നിൽ കണ്ടാണ് ഫെഡറേഷന്റെ അടിയന്തര തീരുമാനം. റൗണ്ട് ഓഫ് 32വിൽ പരാഗ്വേയോട് തോറ്റായിരുന്നു ജർമനിയുടെ പുറത്താകൽ.
രണ്ട് വർഷം മുമ്പ് ലിവർപൂൾ വിട്ട ക്ലോപ്പിന് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്നും ഓഫർ വന്നിരുന്നെകിലും സ്വീകരിച്ചിരുന്നില്ല. പരിശീലക കരിയറിൽ ഒരു ദേശീയ ടീമിനൊപ്പമുള്ള ക്ലോപ്പിന്റെ ആദ്യ സീസണാവും ഇത്. കളിക്കാരനെന്ന നിലയിൽ ഇതുവരെ ജർമൻ ദേശീയ കുപ്പായമണിയാത്ത വ്യക്തിയാണ് ക്ലോപ്പ്.
Next Story
Adjust Story Font
16

