Quantcast

മെസിക്ക് മാത്രം നൽകാനാവുന്ന പ്രത്യേകമായ നിമിഷങ്ങളുണ്ട്; സൂപ്പർ താരത്തെ മിസ് ചെയ്യുന്നതായി എംബാപെ

മെസിക്ക് മാത്രം നൽകാനാവുന്ന ചില പ്രത്യേകമായ നിമിഷങ്ങൾ കളിയിലുണ്ട്. ഇതെല്ലാം മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെഡ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം ഫ്രഞ്ച് താരം പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    5 Jan 2024 6:48 AM GMT

മെസിക്ക് മാത്രം നൽകാനാവുന്ന പ്രത്യേകമായ നിമിഷങ്ങളുണ്ട്; സൂപ്പർ താരത്തെ മിസ് ചെയ്യുന്നതായി എംബാപെ
X

പാരീസ്: പി.എസ്.ജിയിൽ ലയണൽ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങൾ ഒരുപാട് മിസ് ചെയ്യുന്നതായി സൂപ്പർ താരം കിലിയൻ എംബാപെ പറഞ്ഞു. എന്നെപ്പോലൊരു സ്‌ട്രൈക്കർക്ക് മുന്നേറ്റനിരയിൽ കൃത്യമായി പന്ത് എത്തിച്ചുനൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.മെസിക്ക് മാത്രം നൽകാനാവുന്ന ചില പ്രത്യേകമായ നിമിഷങ്ങൾ കളിയിലുണ്ട്. ഇതെല്ലാം മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെഡ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം ഫ്രഞ്ച് താരം പ്രതികരിച്ചു.

അതേസമയം, ഖത്തർ ലോകകപ്പിൽ അർജന്റീനയുമായുള്ള ഫൈനൽ തോൽവിക്ക് ശേഷം ആദ്യമായാണ് മെസിയെ പിന്തുണച്ച് എംബാപെ പ്രതികരണം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. വിജയത്തിന് ശേഷം എംബാപെയെ മോശമായി ചിത്രീകരിച്ച് അർജന്റീനൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. പി.എസ്.ജിയിൽ ഇരു താരങ്ങളും 67 മത്സരങ്ങളിലാണ് ഒന്നിച്ച് കളിച്ചത്. ഇതിൽ 34 ഗോളുകളാണ് കൂട്ടുകെട്ടിൽ പിറന്നത്. മെസിയുടെ അസിസ്റ്റിൽ 20 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. മെസിക്കും എംബാപെക്കും പുറമെ ബ്രസീൽ സൂപ്പർതാരം നെയ്മറും ക്ലബിൽ ഒന്നിച്ചുകളിച്ചിരുന്നു.

2023ലാണ് പി.എസ്.ജി വിട്ട് മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. ഇതുവരെ 14 കളിയിൽ നിന്നായി 11 ഗോളുകൾ നേടി. ഈ സീസണോടെ പി.എസ്.ജി വിടാനൊരുങ്ങുകയാണ് എംബാപെ. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് യുവതാരം കൂടുമാറാനൊരുങ്ങുന്നത്.

TAGS :

Next Story