ലമീൻ യമാലിന്റെ ചുവർ ചിത്രം നശിപ്പിക്കപ്പെട്ട നിലയിൽ
ബാഴ്സലോണയുടെ പുതിയ പത്താം നമ്പർ താരമായി യമാലിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സംഭവം

ബാഴ്സലോണ : സ്പാനിഷ് യുവ താരം ലമീൻ യമാലിന്റെ ചുവർ ചിത്രം നശിപ്പിക്കപ്പെട്ട നിലയിൽ. റോക്കോഫോണ്ട പ്രദേശത്ത് വരച്ച യമാലിന്റെ ഗ്രാഫിറ്റി ചിത്രമാണ് നശിപ്പിക്കപ്പെട്ടത്. ബാഴ്സലോണയുടെ പുതിയ പത്താം നമ്പറായി യമാലിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത്.
'നിശ്ചയദാർഢ്യം വലുതാവുമ്പോൾ കടമ്പകൾ ചെറുതാവും' എന്ന വാചകങ്ങളോടൊപ്പം യമാൽ സൂപ്പർ മാൻ സ്യുട്ടിൽ നിൽക്കുന്ന ചിത്രമായിരുന്നു ചുവരിലുണ്ടായിരുന്നത്. മൂന്ന് ദിവസം മുമ്പ് നടന്ന താരത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
താരത്തിന്റെ അടുത്ത വൃത്തങ്ങളും ക്ലബും പ്രസ്തുത വിഷയത്തിൽ ഇത് വരെ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
Next Story
Adjust Story Font
16

