Quantcast

ഇറ്റലിയും അർജന്റീനയും നേർക്കുനേർ? ത്രില്ലടിപ്പിക്കാൻ സൂപ്പർകപ്പ് വരുന്നു

കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിൽ സൂപ്പർകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുന്നു

MediaOne Logo

Web Desk

  • Published:

    13 July 2021 2:12 PM GMT

ഇറ്റലിയും അർജന്റീനയും നേർക്കുനേർ?  ത്രില്ലടിപ്പിക്കാൻ സൂപ്പർകപ്പ് വരുന്നു
X

കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിൽ സൂപ്പർകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുന്നു. സൂപ്പർകപ്പ് നടത്തുന്നത് സംബന്ധിച്ച് തെക്കൻ അമേരിക്കൻ ഫുട്‌ബോൾ അസോസിയേഷൻ(കോൺമെബോൾ) യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷന്(യുവേഫ) കത്ത് നല്‍കി . ഏത് ടീമാണ് മികച്ചത് എന്ന് കണ്ടെത്താൻ ഈ ടീമുകൾ തമ്മിൽ ഒരൊറ്റ മത്സരം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഓരോ ഭൂഖണ്ഡങ്ങളിലേയും വിജയിക്കുന്ന ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നടന്നിരുന്നു. 2017 റഷ്യയിലായിരുന്നു അവസാന സൂപ്പർകപ്പ് മത്സരം നടന്നത്. അതിന് ശേഷം ടൂർണമെന്റ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജർമ്മനിയായിരുന്നു ജേതാക്കളായിരുന്നത്. ബ്രസീല്‍ നാല് തവണയും ഫ്രാന്‍സ് രണ്ടു തവണയും കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയിട്ടുണ്ട്.

മത്സരം നടക്കുകയാണെങ്കിൽ അർജന്റീനയെ മെസി തന്നെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി മത്സരം നടത്താനായിരിക്കും പദ്ധതി. ക്ലബ്ബ് ഫുട്‌ബോൾ ഷെഡ്യൂളിനെ ബാധിക്കാതെയും കോവിഡ് സാഹചര്യം പരിഗണിച്ചുമൊക്കെയായിരിക്കും സമയം നിശ്ചയിക്കുക.

കോൺഫെഡറേഷൻസ് കപ്പിനു പുറമെ, യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും ജേതാക്കൾക്കായി അർത്തേമിയോ ഫ്രാഞ്ചി ട്രോഫി 1985ലും 1993ലും സംഘടിപ്പിച്ചിരുന്നു. ഫ്രാൻസ് ആയിരുന്നു ഈ ടൂർണമെന്റിലെ ആദ്യ ജേതാക്കൾ. 1993ൽ ഡെൻമാർക്കിനെ തോൽപ്പിച്ച് അർജന്റീനയും ജേതാക്കളായിരുന്നു.


TAGS :

Next Story