Quantcast

അടുത്ത ബാലൻദ്യോർ നേടാൻ ഏറ്റവും അർഹൻ കരീം ബെൻസേമ: ലയണൽ മെസ്സി

ലയണല്‍ മെസ്സിയുടെ പരാമര്‍ശത്തില്‍ ബെന്‍സേമ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    5 Jun 2022 5:57 PM IST

അടുത്ത ബാലൻദ്യോർ നേടാൻ ഏറ്റവും അർഹൻ കരീം ബെൻസേമ: ലയണൽ മെസ്സി
X

അടുത്ത ബാലൻ ദ്യോർ പുരസ്‌കാരം നേടാൻ ഏറ്റവും അർഹൻ റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമയാണെന്ന് അര്‍ജന്‍റീന സൂപ്പര്‍ താരം ലയണൽ മെസ്സി. കരീം ബെന്‍സേമക്ക് ഇത് നേട്ടങ്ങളുടെ വര്‍ഷമാണെന്നും ബാലന്‍ദ്യോര്‍ നേടാന്‍ ഏറ്റവും അര്‍ഹന്‍ അദ്ദേഹമാണ് എന്നും മെസ്സി പറഞ്ഞു.

"ഒരു സംശയവുമില്ല കരീം ബെൻസേമക്ക് ഈ വർഷം നേട്ടങ്ങളുടേതാണ്. ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെയാണ് അദ്ദേഹം ഈ വർഷം അവസാനിപ്പിച്ചത്. ബാലൻ ദ്യോർ നേടാൻ ഏറ്റവും അർഹനാണ് അദ്ദഹം"- മെസ്സി പറഞ്ഞു.

മെസ്സിയുടെ പരാമർശത്തോട് കരീം ബെൻസേമ പ്രതികരിച്ചത് ഇങ്ങനെ. "ലയണൽ മെസ്സിയുടെ വാക്കുകൾ ഞാൻ കേട്ടു. ഞാൻ വളരെ സന്തോഷവാനാണ്. അദ്ദേഹത്തെ പോലെയൊരാളിൽ നിന്ന് വരുന്ന വാക്കുകൾ കൂടുതസൽ കഠിനാധ്വാനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കും. ഇതെന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണാവാം. പക്ഷെ എല്ലാ വർഷവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ കഠിനാധ്വാനം ചെയ്ത് കൊണ്ടേയിരിക്കും"

ലാലീഗ കീരീട നേട്ടത്തിന് പുറമേ റയലിന്‍റെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലും ബെൻസേമ നിർണ്ണായക സാന്നിധ്യമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ഏറ്റവും മികച്ച താരമായും ബെൻസേമ തെരഞ്ഞെടുക്കപ്പെട്ടു.

TAGS :

Next Story