Quantcast

യെസ് പറയാതെ മെസി; ആശങ്കയിൽ പിഎസ്ജി

2021 ആഗസ്റ്റിലാണ് മെസ്സി പിഎസ്ജിയിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-12 11:23:09.0

Published:

12 Jan 2023 11:21 AM GMT

മെസ്സി
X

പാരിസ്: വമ്പൻ ഓഫര്‍ മുമ്പിൽ വച്ചിട്ടും പിഎസ്ജിയിലെ കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സൂപ്പർ താരം ലയണൽ മെസി. ഈ വർഷം ജൂണിലാണ് ഫ്രഞ്ച് ക്ലബുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്നത്. ഇതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതിന് മുമ്പ് കരാർ പുതുക്കുകയാണ് പിഎസ്ജിയുടെ ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ മെസി തീരുമാനമെടുത്തിട്ടില്ലെന്ന് സ്പാനിഷ് കായിക മാധ്യമമായ എൽഎക്വിപെ റിപ്പോർട്ട് ചെയ്തു.

ചർച്ചകൾക്കായി താരത്തിന്റെ ഏജന്റ് കൂടിയായ പിതാവ് ജോർജ് മെസി അടുത്തയാഴ്ച പാരിസിലെത്തുന്നുണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് കരാർ പുതുക്കാനുള്ള താത്പര്യം ക്ലബ് ജോർജിനെ അറിയിച്ചിട്ടുണ്ട്. 'നിരാകരിക്കുന്നത് അസാധ്യമായ നിർദേശ'മാണ് ക്ലബ് മെസ്സിക്കു മുമ്പാകെ വച്ചിട്ടുള്ളതെന്ന് മാഴ്‌സ റിപ്പോർട്ടു ചെയ്യുന്നു.



വർഷങ്ങൾ നീണ്ട കരിയറിന് ശേഷം സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽനിന്ന് 2021 ആഗസ്റ്റിലാണ് മെസി പിഎസ്ജിയിലെത്തിയത്. സീസണിന്റെ തുടക്കത്തിലെ ബുദ്ധിമുട്ടുകൾക്ക് ശേഷം മികച്ച രീതിയിൽ പന്തു തട്ടുന്ന താരം ഇതുവരെ ക്ലബിനായി 12 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ശമ്പളം, ബോണസ്, ഇമേജ് റൈറ്റ്, ജഴ്‌സി വിൽപ്പനയിൽനിന്നുള്ള വരുമാനം തുടങ്ങിയവ അടക്കം പ്രതിവർഷം 75 ദശലക്ഷം യുഎസ് ഡോളർ വരെ വരുമാനമാണ് താരത്തിന് ലഭിക്കുന്നത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. ആവശ്യമെങ്കിൽ മൂന്നാം വർഷത്തേക്കും നീട്ടാം എന്നും കരാറിലുണ്ടായിരുന്നു.

അതിനിടെ, ലോകകപ്പ് വിജയ ശേഷം ക്ലബ്ബിലേക്കുള്ള വരവ് ഗോൾ നേട്ടത്തിലൂടെ മെസി ആഘോഷമാക്കി. ലീഗ് വണ്ണിൽ ആങ്ഗേഴ്സിനെതിരെയായിരുന്നു മെസ്സിയുടെ ഗോൾ. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജി വിജയിച്ചു.

Summary: Lionel Messi has not said 'Yes' to renewing his contract with PSG yet

TAGS :

Next Story