Quantcast

ഒറ്റ മത്സരത്തിന് മാത്രമായി മെസി തിരിച്ചെത്തുമോ? നിലപാട് വ്യക്തമാക്കി ബാഴ്‌സലോണ

നവീകരണത്തിന് ശേഷം ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ ക്യാമ്പ്‌നൗ തുറക്കുന്ന സാഹചര്യത്തിൽ മെസിയെ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 Dec 2023 11:27 AM GMT

ഒറ്റ മത്സരത്തിന് മാത്രമായി മെസി തിരിച്ചെത്തുമോ? നിലപാട് വ്യക്തമാക്കി ബാഴ്‌സലോണ
X

മാഡ്രിഡ്: ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ചതാരമായ ലയണൽമെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. ബാഴ്‌സയിൽ നിന്ന് പി.എസ്.ജിയിലേക്കും പിന്നീട് ഇന്റർമിയാമിയിലേക്കും മടങ്ങിയ സൂപ്പർതാരം വീണ്ടും കാമ്പ്‌നൗവിൽ പന്തുതട്ടുമോ. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ട.

'ക്ലബ് ചരിത്രത്തിലെ എക്കാലത്തേയും മികച്ചതാരമാണ് ലയണൽമെസി. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നതിന് ബാഴ്‌സക്ലബ് എപ്പോഴും സന്നദ്ധമാണ്. കഴിഞ്ഞ സീസണിൽ താരത്തെ ടീമിലെത്തിക്കാൻ ക്ലബ് പരമാവധി ശ്രമം നടത്തിയിരുന്നു. അന്നും താരത്തെ ആദരിക്കുന്നത് സംബന്ധിച്ച് ക്ലബ് ചർച്ചചെയ്തിരുന്നു'- ജോൺ ലപോർട്ട വ്യക്തമാക്കി.

മെസിയുടെ മടങ്ങിവരവ് അന്ന് യാഥാർത്ഥ്യമായില്ല. അന്ന് മെസി പറഞ്ഞ കാര്യങ്ങൾ യുക്തിസഹമായിരുന്നു. പി.എസ്.ജിയിലുണ്ടായ സമ്മർദ്ദം കാരണം ഇന്റർമിയാമിയിലേക്ക് മടങ്ങാനാണ് അദ്ദേഹം നിലപാടെടുത്തത്. അക്കാര്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നതായും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു. എന്നുണ്ടാകുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും മെസിയെ ആദരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ബാഴ്‌സയുടെ തീരുമാനം.

നവീകരണത്തിന് ശേഷം ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ സ്്ഫോട്ടിഫൈ ക്യാമ്പ്‌നൗ തുറക്കുന്ന സാഹചര്യത്തിൽ മെസിയെ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരുലക്ഷം കാണികളെ ഉൾകൊള്ളാവുന്ന തരത്തിൽ സ്‌റ്റേഡിയം ഉയരുമ്പോൾ ക്ലബിന്റെ എക്കാലത്തേയും മികച്ച താരത്തിനെ ചടങ്ങിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, മെസിയെ ഇന്റർ മിയാമിയിൽ നിന്ന് ഒരുമത്സരത്തിനായി ലോണിൽ എത്തിക്കുന്നതായുള്ള റിപ്പോർട്ട് ബാഴ്‌സ പ്രസിഡന്റ് തള്ളികളഞ്ഞു. ഇത്തരമൊരു നീക്കത്തിന് ഫിഫ അംഗീകാരം നൽകുമെന്ന് കരുതുന്നില്ലെന്നും ലപ്പോർട്ട തുടർന്നു. ബാഴ്‌സലോണക്കായി 2004-2021 കാലയളവിലായി 520 മത്സരങ്ങൾ കളിച്ച ലയണൽമെസി 474 ഗോളുകളും നേടിയിട്ടുണ്ട്.

TAGS :

Next Story