Quantcast

ഹാട്രിക്കുമായി സലാഹ് ;യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

ജയത്തോടെ 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും അത്രയും കളികളിൽ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    24 Oct 2021 11:28 PM IST

ഹാട്രിക്കുമായി സലാഹ് ;യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ
X

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത് ലിവർപൂൾ. അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തോൽപ്പിച്ചത്.

ലിവർപൂളിനായി മുഹമ്മദ് സലാഹ് ഹാട്രിക്ക് നോടിയപ്പോൾ നബി കെയ്തയും ദിഗോ ജോത്തയും ഓരോ ഗോളുകൾ വീതം നേടി. ബോൾ കൈവശം വെക്കുന്നതിലും ലിവർപൂളിനായിരുന്നു ആധിപത്യം.

60 ാം മിനുറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന്റെ തോൽവിയുടെ ആക്കം കൂട്ടി. ജയത്തോടെ 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും അത്രയും കളികളിൽ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

Next Story